[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാൽ സാറിനൊപ്പം അഭിനയിച്ചപ്പോൾ ഒരു സൂപ്പർ സ്റ്റാറിന്റെയൊപ്പം അഭിനയിക്കുകയാണെന്ന സങ്കോചമൊന്നും എനിക്കുണ്ടായിരുന്നില്ല: മധുബാല

ഇന്ത്യൻ സിനിമയിൽ ഒരുക്കാലത്ത് ശ്രദ്ധേയമായ വേഷങ്ങൾ കൊണ്ട് തിളങ്ങി നിന്നിരുന്ന നടിയാണ് മധുബാല. തമിഴ്, തെലുഗ്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ താരം നായികയായി വേഷമിട്ടിട്ടുണ്ട്. 1991 ൽ പുറത്തിറങ്ങിയ അഴകൻ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖയിലേക്ക് കടന്നു വരുന്നത്. പിന്നീട് മമ്മൂട്ടി ചിത്രമായ നീലഗിരിയും മോഹൻലാൽ ചിത്രമായ യോദ്ധയും മലയാളത്തിൽ താരത്തെ ശ്രദ്ധേയമാക്കി. 1992 ൽ പുറത്തിറങ്ങിയ റോജ എന്ന ചിത്രത്തിലൂടെ താരം മറ്റൊരു തലത്തിലേക്ക് പോവുകയും സൗത്ത് ഇന്ത്യയിലെ തന്നെ മുൻനിര നായികയായി മാറുകയായിരുന്നു. യോദ്ധ എന്ന സിനിമയിൽ മോഹൻലാലിന്റെയൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ എക്സ്പിരിയൻസ് ഒരു അഭിമുഖത്തിൽ മധുബാല തുറന്ന് പറഞ്ഞിരിക്കുകയാണ്.

മോഹൻലാലിനൊപ്പം ഒരു മുഴുനീള വേഷമാണ് യോദ്ധ എന്ന ചിത്രത്തിൽ ചെയ്തതെന്നും നേപ്പാളിൽ ഒരു മാസം ഷൂട്ടിംഗ് ഉണ്ടായിരുന്നു എന്ന് മധുബാല വ്യക്തമാക്കി. നിങ്ങൾക്കെല്ലാം അറിയുന്നത് പോലെ മോഹൻലാൽ വളരെ ജോളിയായ മനുഷ്യൻ ആണെന്നും എപ്പോഴും റിലാക്സ്ഡായാണ് ഇരിക്കാറുള്ളതെന്ന് താരം സൂചിപ്പിച്ചിരിക്കുകയാണ്. യോ​ദ്ധ​യു​ടെ​ ​ഷൂ​ട്ടിം​ഗ് ​ന​ട​ക്കു​ന്ന​ ​സ​മ​യ​ത്ത് ​മോ​ഹ​ൻ​ലാ​ലിനെ ​ഒ​രി​ക്ക​ൽ​പ്പോ​ലും​ ​താൻ ​ടെ​ൻ​ഷ​ന​ടി​ച്ച് ​ക​ണ്ടി​ട്ടി​ല്ലയെന്ന് താരം വ്യക്തമാക്കി. മോഹൻലാലും ജഗതിയും ചേർന്നാണ് മലയാളം ഡയലോഗുകളുടെ ഉച്ചാരണവുമൊക്കെ പഠിപ്പിച്ചു തന്നതെന്ന് മധുബാല തുറന്ന് പറയുകയുണ്ടായി. മോ​ഹ​ൻ​ലാ​ൽ​ ​സാ​റി​നൊ​പ്പം​ ​അ​ഭി​ന​യി​ച്ച​പ്പോൾ ഒ​രു​ ​സൂ​പ്പ​ർ​ ​സ്റ്റാ​റി​ന്റെ​യൊ​പ്പം​ ​അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്ന​ ​സ​ങ്കോ​ച​മൊ​ന്നും​ ​തനി​ക്കു​ണ്ടാ​യി​രു​ന്നി​ല്ല മധുബാല അഭിമുഖത്തിൽ വ്യക്തമാക്കി. മോഹൻലാൽ എം.ജി.ആറായി പകരം വെക്കാൻ സാധിക്കാത്ത പ്രകടനം കാഴ്ച്ചവെച്ച ഇരുവർ എന്ന ചിത്രത്തിൽ ചെറിയ വേഷം മധുബാല കൈകാര്യം ചെയ്തിരുന്നു. ഇരുവരിലെ ഒരു സൂപ്പർഹിറ്റ് ഗാനത്തിൽ മോഹൻലാൽ- മധുബാല എന്നിവരുടെ കെമിസ്ട്രി ഒരുകാലത്ത് ഏറെ ശ്രദ്ധേയമായിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.