മലയാള സിനിമയിൽ ഒരുക്കാലത്ത് നിറഞ്ഞു നിന്നിരുന്ന വ്യക്തിയാണ് റിമ കല്ലിങ്കൽ. ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന ഫെമിനിസ്റ്റ് കൂടിയാണ് റിമ. 2009 ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവന്നത്. 2019 ൽ പുറത്തിറങ്ങിയ ആഷിഖ് അബു ചിത്രമായ വൈറസിലാണ് റിമ കല്ലിങ്കൽ അവസാനമായി അഭിനയിച്ചിരിക്കുന്നത്. താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്. കൂളിംഗ് ഗ്ലാസ്സുമായി സ്വിമ്മിങ് സ്യുട്ടിൽ നടന്നു വരുന്ന റിമയുടെ ഒരു ചിത്രവും വളരെ രസകരമായ ക്യാപ്‌ഷനും ചേർത്താണ് റിമ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അത്ഭുതം, സ്ത്രീകൾക്ക് കാലുകളുണ്ട് എന്നാണ് റിമ കല്ലിങ്കൽ കുറിച്ചിരിക്കുന്നത്. സദാചാരവാദികൾക്ക് ചുട്ട മറുപടി എന്ന രീതിയിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. റിമയ്ക്ക് പിന്തുണയുമായി സിനിമ പ്രേമികളും ഒരുപാട് സിനിമ താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. സാനിയ ഇയ്യപ്പൻ, ആഷിഖ് അബു, അനാർക്കലി, അഹാന, നിമിഷ സജയൻ തുടങ്ങി ഒരുപാട് സിനിമ താരങ്ങൾ റിമയെ പിന്തുണച്ചു ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ കമെന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ അനശ്വര രാജന്റെ വസ്ത്രധാരണയുടെ പേരിൽ വിമർശിച്ചവർക്ക് ഇതിലും മനോഹരമായ മറുപടി നൽകാനാവില്ല എന്നാണ് സിനിമ പ്രേമികൾ അഭിപ്രായപ്പെടുന്നത്. 18 വയസ്സ് തികഞ്ഞതിന് പിന്നാലെ അനശ്വര ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതാണ് ചിലരെ പ്രകോപിപ്പിച്ചത്. ഏറെ വിമർശനം നേരിടേണ്ടി വന്ന അതേ വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രം അനശ്വര വീണ്ടും പോസ്റ്റ് ചെയ്യുകയും വിമർശകർക്ക് മറുപടി നൽകുകയുമായിരുന്നു. അനശ്വരയ്ക്ക് പിന്തുണയെന്ന പോലെ റിമ കല്ലിങ്കലിന്റെ പോസ്റ്റ് ഇപ്പോൾ ഏറെ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
ഫോട്ടോ കടപ്പാട്: Ranjith Bhaskar
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.