മലയാള സിനിമയിൽ ഹാസ്യ താരമായും, സഹനടനായും, പ്രതിനായകനായും വിസ്മയം തീർത്തിട്ടുള്ള നടനാണ് സിദ്ദിഖ്. നടി രേവതി സമ്പത്ത് ഇപ്പോൾ നടൻ സിദ്ദിഖിനെതിരേ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. രേവതിയുടെ കുറിപ്പ് സിനിമ ലോകം ഏറെ ഞെട്ടലോടെയാണ് നോക്കി കാണുന്നത്. അമ്മ എന്ന സംഘടനയെ പിന്തുണച്ചുകൊണ്ട് കെ.പി.സി ലളിതയോടൊപ്പം സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനത്തിന്റെ യൂ ട്യൂബ് ലിങ്ക് പങ്കുവെച്ചാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
ഈ വിഡിയോ പല തവണയായി കണ്ടതിന് ശേഷമാണ് ഈ വിവരം വെളിപ്പെടുത്തുവാൻ താൻ തീരുമാനിച്ചതെന്ന് രേവതി സൂചിപ്പിക്കുകയുണ്ടായി. 2016ൽ തിരുവനന്തപുരം നിള തീയറ്ററിൽ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോയിൽ വെച്ചാണ് സംഭവമെന്ന് താരം അഭിപ്രായപ്പെട്ടു. സിദ്ദിഖ് തന്നോട് ലൈംഗിക ചുവയുമായി മോശമായ രീതിയിൽ സംസാരിച്ചു എന്ന് കുറിപ്പിൽ പറയുകയുണ്ടായി. 21ആം വയസ്സിൽ ഈ അനുഭവം തനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നുവെന്ന് രേവതി വ്യക്തമാക്കി. സിദ്ദിഖിന് ഒരു മകൾ ഉള്ളതല്ലേ അദ്ദേഹത്തിന്റെ കൈയിൽ അവൾ സുരക്ഷിത തന്നെയാണോ എന്ന് രേവതി ചോദ്യം ചെയ്തിരിക്കുകയാണ്. ഇതേ അവസ്ഥ താങ്കളുടെ മകൾക്കാണ് സംഭവിച്ചതെങ്കിൽ എന്ത് ചെയ്യുമെന്നും വീണ്ടും ചോദിക്കുകയുണ്ടായി.
രാജേഷ് ടച്ച്റീവർ എന്ന സംവിധായകനെതിരെയും രേവതി അടുത്തിടെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു രാജേഷിനെതിരെയുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ താരം നടത്തിയത്. രാജേഷിന്റെ ചിത്രത്തിലൂടെയാണ് രേവതി നടിയായി രംഗ പ്രവേശനം നടത്തിയത്. നടൻ സിദ്ദിഖിനെ കുറിച്ചുള്ള പരാമർശം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. മാന്യതയുടെ മുഖ മൂടി ധരിച്ചു നടക്കുന്ന സിദ്ദിഖിനെ പോലെയുള്ളവരുടെ മുഖം മൂടി വലിച്ചു കീറി സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരാൻ രേവതി ആവശ്യപ്പെടുന്നുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.