[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഇടം തോളിന്റെ ചെരുവിൽ മലയാള സിനിമയെ ലോകോത്തര നിലവാരത്തിൽ എത്തിച്ച മോഹൻലാലിനു കിടിലൻ ആശംസകളുമായി കെ എസ് ആർ ടി സി

ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനായുള്ള ജന്മദിന ആശംസകളാൽ നിറഞ്ഞിരിക്കുകയാണ് ഇന്ന് ഫേസ്ബുക്, ട്വിറ്റെർ, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി , കന്നഡ സിനിമാ ഇന്ഡസ്ട്രികളിൽ നിന്നും, ഇന്ത്യൻ മീഡിയകളിൽ നിന്നും, സമൂഹത്തിന്റെ മറ്റനേകം തുറകളിൽ നിന്നും മോഹൻലാലിനുള്ള ജന്മദിന ആശംസകൾ പ്രവഹിക്കുകയാണ്. മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും കൂടി മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ജന്മദിന ആഘോഷമായി ലാലേട്ടന്റെ ഈ അന്പത്തിയൊമ്പതാം ജന്മദിനത്തെ മാറ്റി കഴിഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്ന ജന്മദിന ആശംസകൾ കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷന്റെ വിവിധ ഏരിയകൾ മോഹൻലാലിന് നൽകുന്ന ജന്മദിന ആശംസകൾ ആണ്.

ഇടം തോൾ ചെരിഞ്ഞ അത്ഭുതം എന്നാണ് മോഹൻലാലിനെ വിളിക്കുന്നത് തന്നെ. അത് കൊണ്ട്, ഒരു വശം ചെരിഞ്ഞു പായുന്ന കെ എസ് ആർ ടി സി ബസുകളുടെ ചിത്രം ഇട്ടു കൊണ്ടാണ് കെ എസ് ആർ ടി സി ഇന്ത്യൻ സിനിമയുടെ ഈ വിസ്മയ താരത്തിന് ജന്മദിന ആശംസകൾ അറിയിക്കുന്നത്. കോട്ടയം, തിരുവനന്തപുരം, തിരുവല്ല തുടങ്ങി ഒരുപാട് സ്ഥലത്തെ കെ എസ് ആർ ടി സി യുടെ ഒഫീഷ്യൽ പേജുകൾ ഇങ്ങനെ ജന്മദിന ആശംസകൾ നേർന്നു കൊണ്ട് പോസ്റ്റുകൾ ഇട്ടു കഴിഞ്ഞു. ആരാധകരും സിനിമാ പ്രേമികളും ആ പോസ്റ്റുകൾ ഷെയർ ചെയ്തു വൈറൽ ആക്കുകയും ചെയ്തു. ഏതായാലും കെ എസ് ആർ ടി സി യുടെ ഈ കിടിലൻ വിഷുകൾ ഏവരും ഒരേപോലെ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ് എന്ന് തന്നെ പറയാം.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.