നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു പ്രേമം. 2014 പുറത്തിറങ്ങിയ ചിത്രം അന്നുവരെയുണ്ടായിരുന്ന സകല റെക്കോർഡുകളും തകർത്താണ് മുന്നേറിയത്. പുത്തൻ ആഖ്യാനവും ദൃശ്യാനുഭവവും ചമച്ച ചിത്രം പ്രേക്ഷകർക്ക് വലിയ അനുഭവമായി മാറിയിരുന്നു. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ചിത്രം മലയാളത്തിൽ എക്കാലത്തെയും വലിയ ഹിറ്റായി മാറിയപ്പോൾ ചിത്രം നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ടേണിംഗ് പോയന്റായി മാറി. നിവിനെ ഒരു സൂപ്പർ താരമായി മാറ്റുന്നതിൽ ചിത്രം വഹിച്ച പങ്ക് വളരെ വലുതാണ്. ചിത്രത്തിൽ നിവിനോടൊപ്പം നായികമാരായി എത്തിയതായി സായ് പല്ലവിയും മഡോണയും അനുപമ പരമേശ്വരനും പിന്നീട് വലിയ താരങ്ങളായി മാറുകയും ചെയ്തിരുന്നു. കേരളത്തിനു പുറത്ത് വരെ വലിയ വിജയം സൃഷ്ടിച്ച പ്രേമം ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
നാഗചൈതന്യയെ നായകനാക്കി തെലുങ്കിൽ ഒരുക്കിയ പ്രേമത്തിന്റെ റീമേക്ക് വിജയത്തിനുശേഷം പ്രേമത്തിന്റെ മറ്റൊരു റീമേക്കിന് കൂടി സാക്ഷിയാവുകയാണ്. ഇത്തവണ ബോളിവുഡിലേക്കാണ് ചിത്രം എത്തുന്നത്. ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ ബോളിവുഡ് താരം അർജുൻ കപൂറിന്റെ നായകനാക്കി റസൂൽ പൂക്കുട്ടിയാണ് ചിത്രം ഒരുക്കുന്നത്. അർജുൻ കപൂർ നായകനായി എത്തുന്ന മുൻപുതന്നെ വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും ചിത്രത്തിന്റെ സംവിധായകനെക്കുറിച്ച് വാർത്തകളിൽ വന്നിട്ടുണ്ടായിരുന്നില്ല.
ശബ്ദ മിശ്രണത്തിലൂടെ ഇന്ത്യയുടെ അഭിമാനം ലോകമെമ്പാടും എത്തിച്ച വ്യക്തിയാണ് റസൂൽപൂക്കുട്ടി ഓസ്ക്കാർ അവാർഡുകൾ വരെ ഇന്ത്യയിലെത്തിച്ച റസൂൽപൂക്കുട്ടി ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ടെക്‌നീഷ്യന്മാരിൽ ഒരാളുമാണ്. ആദ്യ സംവിധാനം സംരംഭം മലയാള ചിത്രത്തോട് നീതി പുലർത്തുന്ന ഒന്നാകുമോ എന്നാണ് പ്രേക്ഷകരും ഇതോടെ ഉറ്റുനോക്കുന്ന കാര്യം. ടു സ്റ്റേറ്‌സ്, മുബാറകാൻ തുടങ്ങിയ വിജയ ചിത്രങ്ങളിലൂടെ തിളങ്ങി നിൽക്കുന്ന അർജുൻ കപൂറും പ്രിയങ്കരനായ റസൂൽ പൂക്കുട്ടിയും ഒന്നിക്കുമ്പോൾ വലിയ അത്ഭുദങ്ങൾ സംഭവിക്കുമോ എന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
ഐവി ശശി- മമ്മൂട്ടി കൂട്ടുകെട്ടിന്റെ 'ആവനാഴി' റീ റിലീസ് ചെയ്യുന്ന ഡേറ്റ് പുറത്ത്. 'ഇൻസ്പെക്ടർ ബൽറാം' എന്ന തീപ്പൊരി പൊലീസ്…
ഏറെ വർഷങ്ങൾക്ക് മുൻപ് മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ 'ഓഫാബി'ക്ക് ശേഷം ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം 'ലൗലി'…
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ…
തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കങ്കുവ നവംബർ പതിനാലിന് ആഗോള റിലീസായി എത്തുകയാണ്. കേരളത്തിലും…
This website uses cookies.