മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുപിടി മികച്ച ചിത്രങ്ങൾ മലയാള സിനിമാ പ്രേമികൾക്ക് മുന്നിൽ എത്തിച്ചിട്ടുള്ള സംവിധായകൻ ആണ് സിബി മലയിൽ. അതിൽ ഏറിയ പങ്കും രചിച്ചത് അന്തരിച്ചു പോയ ഇതിഹാസതുല്യനായ രചയിതാവ് ലോഹിതദാസ് ആണ്. പ്രശസ്ത രചയിതാവ് എസ് എൻ സ്വാമി രചിച്ച ചിത്രവും മമ്മൂട്ടിയെ നായകനാക്കി സിബി മലയിൽ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ, രഞ്ജിത്തിന്റെ രചനയിൽ ആദ്യമായി ഒരു മമ്മൂട്ടി ചിത്രം ഒരുക്കാനുള്ള ഓഫർ ലഭിച്ചിരിക്കുകയാണ് സിബി മലയിലിനു. മമ്മൂട്ടിയുടെ എഴുപതാം പിറന്നാളുമായി ബന്ധപെട്ടു നടന്ന ചർച്ചയിൽ, റിപ്പോർട്ടർ ചാനലിൽ ആണ് രഞ്ജിത് ഇത് തുറന്നു പറഞ്ഞത്. രഞ്ജിത് ഇത് പറയുമ്പോൾ ആണ് ഈ വിവരം സിബി മലയിലും അറിയുന്നത് എന്നത് കൗതുകകരമായ കാര്യമാണ്. താൻ ഒരു പുതിയ കഥയുടെ ആലോചനയിൽ ആണെന്നും, ആ കഥ നന്നായി വന്നാൽ, അത് സിബിക്കും മമ്മൂട്ടിക്കും ഇഷ്ടപെട്ടാൽ, താൻ തന്നെ അത് നിർമ്മിക്കും എന്നും രഞ്ജിത് പറയുന്നു. അങ്ങനെ ആണെങ്കിൽ അടുത്ത വർഷമായിരിക്കും ആ പ്രൊജക്റ്റ് നടക്കുക എന്നും രഞ്ജിത് പറയുന്നു.
ഇപ്പോൾ രഞ്ജിത് തന്നെ നിർമ്മിക്കുന്ന കൊത്തു എന്ന ആസിഫ് അലി ചിത്രം സംവിധാനം ചെയ്തു കൊണ്ടിരിക്കുകയാണ് സിബി മലയിൽ. ആ ചിത്രത്തിൽ രഞ്ജിത് അഭിനയിക്കുന്നും ഉണ്ട്. ഇതിനു മുൻപ് സിബി മലയിൽ- രഞ്ജിത് ടീം ഒന്നിച്ച ചിത്രങ്ങൾ മായാമയൂരം, ഉസ്താദ്, സമ്മർ ഇൻ ബേത്ലഹേം എന്നിവ ആയിരുന്നു. ഇതിൽ ആദ്യ രണ്ടെണ്ണത്തിലും മോഹൻലാൽ ആയിരുന്നു നായകനെങ്കിൽ മൂന്നാമത്തേതിൽ സുരേഷ് ഗോപി, ജയറാം എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. അതിലും അതിഥി താരമായി മോഹൻലാൽ എത്തി. രാരീരം, തനിയാവർത്തനം, വിചാരണ, ഓഗസ്റ്റ് ഒന്ന്, മുദ്ര, പരമ്പര, സാഗരം സാക്ഷി എന്നിവയാണ് സിബി മലയിൽ- മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തു വന്ന ചിത്രങ്ങൾ
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തീയേറ്ററുകളിലേക്ക്. 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ആദ്യ…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025,…
വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
2025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന…
This website uses cookies.