[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എഴുപതിന്റെ നിറവിൽ മമ്മൂട്ടി; മെഗാ സ്റ്റാറിന് ആശംസകളേകി സിനിമാ ലോകം..!

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഇന്ന് തന്റെ എഴുപതാം പിറന്നാൾ ആഘോഷിക്കുകയാണ്. സപ്തതി ആയതു കൊണ്ട് തന്നെ മുൻപെങ്ങുമില്ലാത്തവിധം ആഘോഷങ്ങളോടെയാണ് മാധ്യമങ്ങളും സിനിമാ ലോകവും മമ്മൂട്ടിയുടെ ഈ ജന്മദിനത്തെ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ തന്നെ മലയാള സിനിമാ ലോകത്തെ പ്രമുഖരും തെന്നിന്ത്യൻ സിനിമ ലോകത്തെ പ്രമുഖരും മമ്മൂട്ടിക്കും ആശംസകളുമായി എത്തി. പതിവ് പോലെ മലയാളത്തിലെ മറ്റൊരു സൂപ്പർ താരവും മഹാനടനുമായ മോഹൻലാലിന്റെ ആശംസകൾ തന്നെയാണ് ഏവരും കാത്തിരുന്നതും ഏറ്റവും കൂടുതൽ വൈറൽ ആയതും. മമ്മൂട്ടിയെ കുറിച്ച് മനോരമയിൽ ലേഖനം എഴുതിയ മോഹൻലാൽ, ചാനലുകളിൽ അഭിമുഖത്തിൽ വന്നും തന്റെ സ്വന്തം ഇച്ചാക്കക്കു പിറന്നാൾ ആശംസകൾ നേർന്നു. മോഹൻലാൽ കൂടാതെ സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ് സുകുമാരൻ, മമ്മൂട്ടിയുടെ മകനും താരവുമായ ദുൽകർ സൽമാൻ, ടോവിനോ തോമസ്, ജയസൂര്യ, നിവിൻ പോളി തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക താരങ്ങളും മമ്മൂട്ടിക്ക് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആശംസകളുമായി എത്തി.

തമിഴിൽ നിന്ന് ഉലക നായകൻ കമൽ ഹാസൻ, തെലുങ്കിൽ നിന്ന് ചിരഞ്ജീവി തുടങ്ങിയ പ്രമുഖരും മമ്മൂട്ടിക്കും എഴുപതാം പിറന്നാൾ ആശംസകൾ നേർന്നു. ഇവരെ കൂടാതെ ബിജു മേനോൻ, ഗിന്നസ് പക്രു, ഷമ്മി തിലകൻ, അനു സിതാര, മനോജ് കെ ജയൻ, രാഹുൽ രാജ്, സാജൻ പള്ളുരുത്തി, കലാഭവൻ ഹനീഫ്, കെ ജെ യേശുദാസ്, വൈശാഖ്, ജോബി ജോർജ്, അജയ് വാസുദേവ്, അൻവർ റഷീദ്, ബി ഉണ്ണികൃഷ്ണൻ തുടങ്ങി ഒട്ടേറെ പേരും മലയാളത്തിന്റെ മെഗാ സ്റ്റാറിന് ആശംസകൾ നേർന്നു. പുതിയ മമ്മൂട്ടി ചിത്രങ്ങളുടെ അപ്‌ഡേറ്റുകളും ആരാധകർക്ക് ആവേശമായി ഈ ദിവസം പുറത്തു വന്നു. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.