കോറോണയുടെ കടന്ന് വരവ് മൂലം മലയാള സിനിമ ഇപ്പോൾ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രങ്ങൾ റിലീസ് ചെയ്യുവാൻ ആവാതെ ഒരു വശത്തും അന്നൗൻസ് ചെയ്ത ചിത്രങ്ങൾ ഷൂട്ടിംഗ് തുടങ്ങാൻ ആവാതെ നിൽക്കുന്ന സിനിമ പ്രവർത്തകരെ മറുവശത്തും കാണാൻ സാധിക്കും. ഇപ്പോൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പല സിനിമകളുടെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. കോവിഡ് 19 സിനിമ മേഖലയെ ഒന്നടങ്കം പ്രതിസന്ധിയിലാഴ്ത്തിയപ്പോൾ സിനിമ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറക്കുന്നു കാര്യത്തിൽ ധാരണ ഉണ്ടായിരുന്നു. ആ തീരുമാനത്തെ ഇപ്പോൾ ലംഘിച്ചുകൊണ്ട് ചില സിനിമ താരങ്ങൾ മുമ്പ് വാങ്ങിയതിനേക്കാൾ ഇരട്ടി തുക ആവശ്യപ്പെടുന്നുണ്ട് എന്ന് അറിയിച്ചുകൊണ്ട് നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസർസ് അസോസിയേഷൻ രംഗത്ത് എത്തിയിരിക്കുകയാണ്.
നിർമ്മാതാക്കൾ ഒന്നടങ്കം അയച്ച കത്ത് പരിശോധിക്കുകയും ഇടപെടാനാണ് സാങ്കേതിക പ്രവർത്തകയുടെ സംഘടനയായ ഫെഫ്കെയുടെ തീരുമാനം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സിനിമകളുടെ ചിത്രീകരണം ആരംഭിക്കുവാൻ അനുമതി നൽകിയതിന് ശേഷമാണ് ഇപ്പോൾ പ്രതിഫലത്തെ ചൊല്ലി തർക്കം ഉടലെടുത്തിരിക്കുന്നത്. ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലത്തിൽ കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അമ്മ, ഫെഫ്കെ എന്നീ സംഘടനങ്ങൾക് അയച്ച കത്ത് സ്വീകരിക്കുകയും ഇരുസംഘടനകളും പ്രതിഫലം കുറക്കാമെന്ന തീരുമാനത്തിലെത്തുകയുമായിരുന്നു. പുതിയ ചിത്രങ്ങൾക്കായി സിനിമ താരങ്ങളെ സമീപിച്ചപ്പോൾ മാർച്ചിൽ വാങ്ങിയതിനേക്കാൽ ഇരട്ടി തുകയാണ് അവർ ആവശ്യപ്പെട്ടതെന്ന് നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധി മൂലം വേതനത്തിൽ 30 മുതൽ 50 ശതമാനം വരെ കുറവ് വരുത്തുവാനും തീരുമാനമുണ്ട്. പ്രതിഫലത്തിന്റെ ഇരട്ടിയോളം ആവശ്യപ്പെട്ട പ്രമുഖ താരങ്ങളുടെ പേരുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.