മലയാളത്തിലെ നടിമാർ ഇപ്പോൾ സദാചാര വാദികൾക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ ക്യാമ്പെയ്ൻ നടത്തികൊണ്ടിരിക്കുകയാണ്. അനശ്വര രാജന് പിന്തുണയുമായി ആദ്യം രംഗത്ത് വന്നത് റിമ കല്ലിങ്കൽ ആയിരുന്നു. കാലുകൾ കാണിച്ചു ചിത്രം പങ്കുവെച്ചതിനാണ് അനശ്വരയ്ക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നത്. സദാചാര വാദികൾക്ക് ചുട്ട മറുപടി എന്ന നിലയിൽ റിമ കല്ലിങ്കൽ ഒരു സ്വിമ്മിങ് സ്യുട്ടിൽ നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയുണ്ടായി. വുമൺ ഹാവ് ലെഗ്‌സ് എന്ന ഹാഷ്ടാഗോട് കൂടിയാണ് ഷെയർ ചെയ്തത്. റിമ കല്ലിങ്കൽ തുടങ്ങി വെച്ച ഈ ഹാഷ്ടാഗ് മലയാളത്തിലെ യുവനടിമാർ ഏറ്റടുക്കുകയായിരുന്നു. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അർഷ ബൈജുവിന്റെ പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
അർഷ ബൈജു തന്റെ കാലുകൾ കാണിച്ചുകൊണ്ടുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ്. വളരെ മനോഹരമായ ഒരു അടിക്കുറിപ്പാണ് താരം ചിത്രത്തിന് നൽകിയിരിക്കുന്നത്. സംസ്കാരത്തിന് ചൊറിയുന്നു എങ്കിൽ മാറി ഇരുന്നു മാന്തിക്കോളു എന്നാണ് അർഷ ബൈജു ക്യാപ്‌ഷനായി നൽകിയിരിക്കുന്നത്. താരത്തിന് പിന്തുണയുമായി സിനിമ പ്രേമികൾ കമെന്റ് ബോക്സിൽ അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഷെയ്ൻ നിഗം നായകനായിയെത്തുന്ന ഖുർബാനി എന്ന ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത് അർഷ ബൈജുവാണ്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് അർഷ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. അർഷ ബൈജുവിനെ പോലെ തന്നെ ഒരുപാട് നായികമാർ റിമ കല്ലിങ്കലിന്റെ ചലഞ്ചിന് പിന്തുണ നൽകിയിട്ടുണ്ട്. നസ്രിയ, അഹാന, അനാർക്കലി, അന്ന ബെൻ തുടങ്ങിയ താരങ്ങൾ കാലുകൾ കാണിച്ചുകൊണ്ടുള്ള ലെഗ് ഡേ ഫോട്ടോസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
ഫോട്ടോ കടപ്പാട്: Aswin Ps
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.