[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചാർലിയ്ക്ക് ശെഷം മാർട്ടിൻ പ്രാക്കാട്ട് ഒരുക്കുന്ന ചിത്രം നായാട്ട്

മലയാള സിനിമയിൽ സംവിധായകനായി, തിരകഥാകൃത്തായി, നിർമ്മാതാവായി, അഭിനേതാവായി നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് മാർട്ടിൻ പ്രാക്കാട്ട്. മമ്മൂട്ടി ചിത്രമായ ബെസ്റ്റ് ആക്ടർ സംവിധാനം ചെയ്താണ് മലയാള സിനിമയിലേക്ക് അദ്ദേഹം കടന്നുവരുന്നത്. പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലും നായകൻ ദുൽഖർ സൽമാൻ ആയിരുന്നു. എ. ബി.സി.ഡി, ചാർലി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളാണ് സിനിമ പ്രേമികൾക്ക് അദ്ദേഹം സമ്മാനിച്ചത്. ഉദാഹരണം സുജാത എന്ന ചിത്രത്തിലെ സഹ നിർമ്മാതാവ് കൂടിയായിരുന്നു അദ്ദേഹം. 5 വർഷത്തിന് ശേഷം മാർട്ടിൻ പ്രാക്കാട്ട് ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്.

കുഞ്ചാക്കോ ബോബൻ, ജോജു എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി വേഷമിടുന്നത്. നിമിഷ സജയനാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. നായാട്ട് എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. ജോജുവിന്റെ സൂപ്പർഹിറ്റ് ചിത്രമായ ജോസഫിന്റെ തിരകഥാകൃത്തായ ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഔഡിഷനിലൂടെ തിരഞ്ഞെടുത്ത ഒരുപാട് പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്യുന്നത് മഹേഷ് നാരായണനാണ്. വിഷ്ണു വിജയ്യാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സംവിധായകൻ രഞ്ജിത്, ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഇപ്പോൾ അവസാനഘട്ട ഷൂട്ടിങ്ങിലേക്ക് കടന്നിരിക്കുകയാണ്. 15 ദിവസത്തെ ഷൂട്ടിങ് മാത്രമാണ് ഇനി ബാക്കിയുള്ളത്. കൊടൈക്കനാൽ, വട്ടവട, മൂന്നാർ, കൊട്ടക്കാംബൂർ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കി. അവസാനഘട്ട ഷൂട്ടിംഗ് എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായിരിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരിക്കുക.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.