മലയാളത്തിന്റെ മെഗാ താരം മോഹൻലാൽ നായകനായ മൂന്ന് ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ്, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രമായ എമ്പുരാൻ, തരുൺ മൂർത്തി ഒരുക്കുന്ന L360 എന്നിവയാണ് ആ ചിത്രങ്ങൾ. ഇനി റിലീസ് ചെയ്യാൻ പോകുന്ന മൂന്ന് മോഹൻലാൽ ചിത്രങ്ങളും ഇവയാണ്.
ഇതിൽ ആദ്യം റിലീസ് ചെയ്യുക ബറോസ് ആണ്. പൂർണ്ണമായും ത്രീഡിയിൽ ഒരുക്കിയ ഈ ഫാന്റസി ചിത്രം നവംബർ അവസാന വാരമോ, അല്ലെങ്കിൽ ക്രിസ്മസ് റിലീസായി ഡിസംബർ പത്തൊൻപതിനോ പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി വൈകാതെ തന്നെ ഔദ്യോഗികമായി പുറത്ത് വിടും. ഐമാക്സ് ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
ബറോസിന് ശേഷം പ്രേക്ഷകരുടെ മുന്നലെത്തുന്നത് തരുൺ മൂർത്തി ഒരുക്കുന്ന L360 ആണ്. ഇനി രണ്ടാഴ്‌ചത്തെ ഷൂട്ട് കൂടി ബാക്കിയുള്ള ഈ ചിത്രത്തിന്റെ അവസാന ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്തു കഴിഞ്ഞു. 2025 ജനുവരി അവസാന വാരമാണ് ഈ ഫാമിലി ഡ്രാമ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ശോഭന നായികാ വേഷം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ്.
അതിന് ശേഷമാണ് മലയാള സിനിമ കണ്ട എക്കാലത്തെയും ഏറ്റവും വലിയ ചിത്രമായ എമ്പുരാൻ എത്തുക. നവംബർ/ ഡിസംബർ മാസങ്ങളിൽ പൂർത്തിയാവാൻ പോകുന്ന ഈ ചിത്രം, 2025 മാർച്ച് അവസാന വാരം റിലീസ് ചെയ്യാനാണ് പ്ലാൻ ചെയ്യുന്നത്. എന്നാൽ ജോലികൾ കൃത്യ സമയത്ത് തീർക്കാൻ സാധിച്ചില്ലെങ്കിൽ, ചിത്രത്തിന്റെ റിലീസ് മെയ് മാസത്തിൽ ആയിരിക്കുമെന്നാണ് സൂചന. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.