പാൻ ഇന്ത്യൻ സൂപ്പർ താരമായ പ്രഭാസ് നായകനായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങളിൽ ഒന്നാണ് പ്രൊജക്റ്റ് കെ. താൽക്കാലികമായി ആണ് ഈ പേര് ചിത്രത്തിന് നൽകിയിരിക്കുന്നത്. സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്ന ഈ ചിത്രത്തിൽ ദീപിക പദുകോൺ ആണ് നായികാ വേഷം ചെയ്യുന്നത് ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചനും ഇതിൽ നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. വമ്പൻ ബഡ്ജറ്റില് ഒരുക്കുന്ന ഈ ചിത്രം ഒരു സയൻസ് ഫിക്ഷൻ ചിത്രമാണെന്നും വാർത്തകളുണ്ട്. ഇപ്പോഴിതാ ഇതിന്റെ റിലീസ് സംബന്ധിച്ച ഒരു വിവരം പുറത്ത് വന്നിരിക്കുകയാണ്. ഈ ചിത്രം 2024 ഏപ്രില്‍ 10ന് റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ആലോചിക്കുന്നത് എന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. ഇതിന്റെ ഔദ്യോഗിക സ്ഥിതീകരണം ഇതുവരെ വന്നിട്ടില്ല. പ്രൊജക്റ്റ് കെ വരുന്നതിനു മുൻപ് രണ്ട് പ്രഭാസ് ചിത്രങ്ങൾ പ്രേക്ഷകരുടെ മുന്നിലെത്തും.
കെ ജി എഫ് സീരിസിന് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന സലാർ ആണ് അതിലൊന്ന്. ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനുമുണ്ട്. ബോളിവുഡ് സംവിധായകൻ ഓം റൗട് ഒരുക്കിയ ആദിപുരുഷ് ആണ് പ്രഭാസിന്റെ അടുത്ത റിലീസ്. 2023 ജനുവരി 22ന് ആണ് ആദിപുരുഷ് റിലീസ് ചെയ്യുക എന്നാണ് സൂചന. ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ വില്ലനായി എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് കൃതി സനോൺ ആണ്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്‍പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിൽ രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലി ഖാനും ജാനകിയായി കൃതി സനോണും അഭിനയിച്ചിരിക്കുന്നു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.