[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വേറിട്ട വേഷപ്പകർച്ചയുമായി അനശ്വര രാജൻ ! ‘രേഖാചിത്രം’ ജനുവരി 9ന് റിലീസിനു ഒരുങ്ങുന്നു.

മലയാളത്തിന്റെ ഭാ​ഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. ‘രേഖാചിത്രം’ത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു അനശ്വര രാജന്റെ കന്യാസ്ത്രി വേഷം. ചിത്രത്തിൽ കന്യാസ്ത്രി വേഷത്തിലാണോ അനശ്വര പ്രത്യക്ഷപ്പെടുന്നതെന്ന ആകാംക്ഷ പ്രേക്ഷകരിൽ ഉടലെടുത്തതോടെ സമൂഹ മാധ്യമങ്ങളിലൊന്നടങ്കം അതൊരു ചർച്ചാ വിഷയമായി. തന്റെ കഥാപാത്രങ്ങൾ പക്വതയോടെയും തന്മയത്വത്തോടെയും മികച്ച രീതിയിൽ അവതരിപ്പിക്കുന്ന അനശ്വരയുടെ വ്യത്യസ്തവും വേറിട്ടതുമായ കഥാപാത്രങ്ങളുടെ ഒരു ഘോഷയാത്ര 2024ലും 2023ലും നമ്മൾ കണ്ടതാണ്. ‘എബ്രഹാം ഓസ്ലർ’, ‘നേര്’, ‘ഗുരുവായൂരമ്പലനടയിൽ’ എന്നിങ്ങനെ നീളുന്ന നിരയിലേക്ക് പ്രേക്ഷകരിപ്പോൾ ‘രേഖാചിത്രം’ കൂടി എഴുതി ചേർത്തിരിക്കുകയാണ്. ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്. സെൻസറിംങ് കഴിഞ്ഞ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയത്. ഗംഭീര സെൻസറിങ് അഭിപ്രായവുമാണ് രേഖാചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

2017ൽ ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിൽ ആതിര കൃഷ്ണൻ എന്ന കഥാപാത്രത്തെ അഭിനയിച്ചുകൊണ്ടാണ് അനശ്വര സിനിമയിലേക്ക് ചുവടുവെച്ചത്. ​ഗിരീഷ് എഡിയുടെ ‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിൽ കീർത്തിയായ് പ്രത്യക്ഷപ്പെട്ടതോടെ പ്രേക്ഷകരുടെ പ്രിയ താരമായ് മാറി. പിന്നീടങ്ങോട്ട് ഒരുപാട് കഥാപാത്രങ്ങൾ അനശ്വരയെ തേടിയെത്തി. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മലയാളത്തിൽ മുൻനിര താരങ്ങളുടെ കൂട്ടത്തിൽ അനശ്വര സ്ഥാനം പിടിച്ചു. അനശ്വരയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളോടൊന്നും തന്നെ ചേർത്ത് വെക്കാനാവാത്ത തികച്ചും മാറ്റി നിർത്താവുന്ന ഒരു കഥാപാത്രവുമായാണ് ‘രേഖാചിത്രം’ എത്തുന്നത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്.

ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം പ്രേക്ഷകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയ താരങ്ങളും ചിത്രത്തിനായ് അണിനിരക്കുന്നുണ്ട്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ‘മാളികപ്പുറം’, ‘2018’ ‘ആനന്ദ് ശ്രീബാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

4 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

6 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

3 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.