ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വംശി പെഡിപള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രം അടുത്ത വർഷം ജനുവരിയിൽ പൊങ്കൽ റിലീസായി ആണ് പ്രേക്ഷകരുടെ മുന്നിലെത്തുക. ഇതിന്റെ പോസ്റ്ററുകൾ, ഇതിലെ വിജയ് ആലപിച്ച ഒരു ഗാനം എന്നിവ ഇപ്പോഴേ സൂപ്പർ ഹിറ്റാണ്. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഡിസംബർ അവസാന വാരം നടക്കുമെന്നും വാർത്തകൾ വരുന്നുണ്ട്. ഇപ്പോഴിതാ വാരിസിന്റെ തമിഴ്നാട് വിതരണത്തെ സംബന്ധിച്ച ഒരു വാർത്തയാണ് ശ്രദ്ധ നേടുന്നത്. വാരിസ് തമിഴ് നാട്ടിൽ തങ്ങൾ വിതരണം ചെയ്യുന്നില്ല എന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് വിതരണം ചെയ്യാൻ പോകുന്ന വാരിസിന്റെ തീയേറ്റർ ചാർട്ടിങ് നടത്തുന്നത് ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസാണ് എന്ന വാർത്തകൾ നേരത്തെ വന്നിരുന്നു.
എന്നാൽ വാരിസിന്റെ വിതരണവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്നാണ് റെഡ് ജയന്റ് മൂവീസ് വ്യക്തമാക്കുന്നത്. വിജയ്ക്കും വാരിസ് എന്ന ചിത്രത്തിനും എല്ലാവിധ ആശംസകളും നേരുന്നു എന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. പൊങ്കൽ റിലീസായി എത്തുന്ന തല അജിത് ചിത്രം തുനിവ് ആണ് റെഡ് ജയന്റ് മൂവീസ് വിതരണം ചെയ്യാൻ പോകുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്ത ഈ ഹെയ്‌സ്റ്റ് ത്രില്ലറിൽ മഞ്ജു വാര്യരാണ് നായികാ വേഷം ചെയ്യുന്നത്. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ, ഏറ്റവും കൂടുതൽ സ്വാധീനമുള്ള നിർമ്മാണ- വിതരണ ബാനറാണ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള റെഡ് ജയന്റ് മൂവീസ്. രശ്‌മിക മന്ദാന നായികാ വേഷം ചെയ്യുന്ന വിജയ് ചിത്രം വാരിസ് നിർമ്മിച്ചിരിക്കുന്നത് തെലുങ്ക് നിർമ്മാതാവായ ദിൽ രാജുവാണ്.
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
This website uses cookies.