[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അനു സിതാരയുടെ ‘വാതിൽ’ പ്രേക്ഷകരിലേക്ക്; റിലീസ് അപ്‌ഡേറ്റ് എത്തി

വിനയ് ഫോർട്ട്, അനു സിതാര എന്നിവരെ നായികാനായകന്മാരാക്കി സർജു രമാകാന്ത് സംവിധാനം ചെയ്ത ‘വാതിൽ’ ഡിസംബറിൽ റിലീസ് ചെയ്യും. ഷംനാദ് ഷബീർ തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. അനു സിതാരയെ ചേർത്ത് പിടിച്ച് നിൽക്കുന്ന വിനയ് ഫോർട്ടിനെയാണ് ഈ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ‘സ്പാർക്ക് പിക്ച്ചേഴ്സ്’ന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൃഷ്‍ണ ശങ്കർ, മെറിൻ ഫിലിപ്പ് എന്നിവരും സുപ്രധാന വേഷത്തിലെത്തുന്ന വാതിലിൽ സുനിൽ സുഖദ, ഉണ്ണി രാജ്, അബിൻ ബിനോ, വി.കെ. ബെെജു, പൗളി വത്സൻ, അഞ്ജലി നായർ, സ്മിനു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

മനേഷ് മാധവൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം ജോൺകുട്ടിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. വിനായക് ശശികുമാർ, സെജോ ജോൺ എന്നിവരുടെ വരികൾക്ക് സെജോ ജോൺ സംഗീതം പകർന്നിരിക്കുന്നു. ഇതൊരു കുടുംബ ചിത്രമാണെന്നാണ് അറിയാൻ സാധിക്കുന്നത്. കുറച്ചു നാൾ മുൻപ് റിലീസ് ചെയ്‌ത ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം അനു സിതാര നായികാ വേഷത്തിലെത്തുന്ന ‘വാതിൽ’ കാണാനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷാജി കാവനാട്ടും, സ്റ്റിൽസ് ബിജിത്ത് ധർമ്മടവും, കലാസംവിധാനം സാബു റാമും നിർവഹിക്കുന്നു. വസ്ത്രാലങ്കാരം അരുൺ മനോഹർ, മേയ്ക്കപ്പ് അമൽ ചന്ദ്രൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി എന്നിവർ നിർവഹിക്കുന്ന ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ രജീഷ് വാളാഞ്ചേരി, പ്രൊജക്ട് ഡിസൈനർ റഷീദ് മസ്‍താൻ, പരസ്യക്കല യെല്ലോ ടൂത്ത്‍സ്, വാർത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.