Vijay Superum Pournamiyum Movie
ജിസ് ജോയ്- ആസിഫ് അലി കൂട്ടുകെട്ടിൽ നിന്ന് പുറത്തു വരാൻ പോകുന്ന മൂന്നാമത്തെ ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. ഇതിനു മുൻപ് ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളീഡേ എന്നീ രണ്ടു സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ടിന്റെ മൂന്നാമത്തെ ചിത്രത്തെ കുറിച്ചും പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്. ഒരു വമ്പൻ വിജയം മുന്നിൽ കണ്ടു തന്നെയാണ് ഈ കൂട്ടുകെട്ട് വീണ്ടും എത്തുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം റിലീസിന് മുൻപേ ഈ ചിത്രം ചരിത്രം സൃഷ്ടിച്ചു തുടങ്ങി. ആസിഫ് അലിയുടെ കരിയറിൽ ഒരു പുതിയ റെക്കോർഡ് നേട്ടം ഈ ചിത്രം ഇപ്പോഴേ ഉണ്ടാക്കി കഴിഞ്ഞു. അരക്കോടിയിലേറെ രൂപയ്ക്കു ഈ ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് വിറ്റു പോയി കഴിഞ്ഞതായി നിർമ്മാതാവ് എ കെ സുനിൽ അറിയിച്ചു. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ ആണ് സുനിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ആസിഫ് അലിയുടെ കരിയറിൽ ആദ്യമായി ആണ് റിലീസിന് മുൻപേ തന്നെ ഇത്ര വലിയ തുകക്ക് ഒരു ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് വിറ്റു പോകുന്നത്. വേൾഡ് വൈഡ് ഫിലിംസും പ്ളേ ഫിലിംസ് ഓസ്‌ട്രേലിയയുമാണ് ഈ ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം നേടിയെടുത്തിരിക്കുന്നതു. ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ആസിഫ് അലിയോടൊപ്പം ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കർ, സിദ്ദിഖ് , അജു വർഗീസ്, അലെൻസിയർ, ശാന്തി കൃഷ്ണ തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. പ്രിൻസ് ജോർജ് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് റെനഡിവേ ആണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.