മലയാളത്തിന്റെ യുവ താരമായ ആസിഫ് അലി ഇപ്പോൾ ഒട്ടേറെ പ്രൊജെക്ടുകളുമായി തിരക്കിലാണ്. ഒന്നിനൊന്നു വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ഈ നടൻ ഇപ്പോൾ നമ്മുക്ക് മുന്നിലെത്തിക്കുന്നതു. ആരാധകർക്കും സിനിമാ പ്രേമികൾക്കും ഏറെ പ്രതീക്ഷയുള്ള ഒട്ടേറെ ചിത്രങ്ങളാണ് ആസിഫ് അലി നായകനായി അണിയറയിൽ ഒരുങ്ങുന്നത്. രാജീവ് രവി ഒരുക്കിയ കുറ്റവും ശിക്ഷയും, മാത്തുക്കുട്ടി ഒരുക്കിയ കുഞ്ഞേൽദോ, സിബി മലയിലിന്റെ കൊത്തു, ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രം, ജിബു ജേക്കബ് ഒരുക്കിയ എല്ലാം ശരിയാവും, എ രഞ്ജിത്ത് സിനിമ, മഹേഷും മാരുതിയും, എബ്രിഡ് ഷൈൻ- നിവിൻ പോളി ടീമിന്റെ മഹാവീര്യർ, വേണു- പൃഥ്വിരാജ് ടീമിന്റെ കാപ്പ എന്നിവയാണ് ആസിഫ് അലി പ്രധാന വേഷം ചെയ്തു ഇനി നമുക്ക് മുന്നിൽ എത്താനുള്ള ചിത്രങ്ങൾ. ഇപ്പോഴിതാ ക്യാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച രണ്ട് നടന്മാരെ കുറിച്ച് വെളിപ്പെടുത്തുകയാണ് ആസിഫ് അലി.
അതിൽ ആദ്യത്തേത് അന്തരിച്ചു പോയ പ്രശസ്ത തെന്നിന്ത്യൻ നടനായ രഘുവരൻ ആണ്. രഘുവരന്‍ എന്ന നടനെ തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു എന്നാണ് ആസിഫ് അലി പറയുന്നത്. പിന്നീട് ആസിഫ് അലി ആഗ്രഹിച്ച രണ്ടാമത്തെ നടൻ അന്തരിച്ചു പോയ മലയാള നടൻ മുരളി ആണ്. പുതിയ തലമുറയിൽ ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ എന്നിവർക്കൊപ്പമെല്ലാം ജോലി ചെയ്യാൻ ആഗ്രഹമുണ്ടെന്നും ആസിഫ് അലി പറയുന്നു. ഇന്ന് മലയാള സിനിമയിലെ പ്രമുഖ സംവിധായകർക്കൊപ്പമെല്ലാം ജോലി ചെയ്യാൻ തനിക്കു സാധിച്ചു എന്നും അതൊരു വലിയ ഭാഗ്യമായി കരുതുന്നു എന്നും ആസിഫ് അലി തുറന്നു പറഞ്ഞു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.