ആർഡിഎക്സ് സംവിധായകനൊപ്പം വീണ്ടും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്; നഹാസ് ഹിദായത്ത് ചിത്രത്തിൽ നായകൻ ഫഹദ് ഫാസിൽ?
ഈ വർഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഹിറ്റായി മാറിയ ഒന്നാണ് നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർഡിഎക്സ്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ബ്ലോക്ക്ബസ്റ്റർ ചിത്രം രചിച്ചത് ആദർശ് സുകുമാരനും ഷബാസും ചേർന്നാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രം ആഗോള കളക്ഷനായി നേടിയത് 80 കോടിയോളമാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം വീണ്ടും നഹാസുമായി കൈകോർക്കാൻ ഒരുങ്ങുകയാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്. ബാംഗ്ലൂർ ഡേയ്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, കാട് പൂക്കുന്ന നേരം, മിന്നൽ മുരളി, ആർഡിഎക്സ് എന്നിവക്ക് ശേഷം തങ്ങൾ നിർമ്മിക്കാൻ പോകുന്ന നാല് ചിത്രങ്ങളാണ് ഇപ്പോൾ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ പ്രൊഡക്ഷൻ കമ്പനി സിനിമയിൽ വന്നതിന്റെ പത്താം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നാല് ചിത്രങ്ങൾ അവർ പ്രഖ്യാപിച്ചത്.
അതിലൊരു ചിത്രത്തിലൂടെയാണ് നഹാസ് ഹിദായത്തിനൊപ്പം അവർ വീണ്ടും ഒന്നിക്കുന്നത്. ഇതിൽ നായകനായി എത്തുന്നത് ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. ഇപ്പോൾ ലഭിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ പറയുന്നത്, ഫഹദ് ഫാസിൽ ആയിരിക്കും ഈ ചിത്രത്തിലെ നായകനായി എത്തുക എന്നാണ്. ഇവർ പ്രഖ്യാപിച്ച മറ്റ് ചിത്രങ്ങളിൽ ആന്റണി വർഗീസ്, ബിജു മേനോൻ എന്നിവരും ഭാഗമാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഇവരുടെ ഏഴാമത്തെ നിർമ്മാണ സംരംഭം ഒരുക്കുന്നത് അജിത് മാമ്പള്ളി എന്ന നവാഗതനാണ്. അതിൽ ആന്റണി വർഗീസ് നായകനായി എത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അജിത് മാമ്പള്ളി, നഹാസ് ഹിദായത്ത് എന്നിവരെ കൂടാതെ ജാനേമൻ ഫെയിം ചിദംബരം, അൻവർ റഷീദ് എന്നിവരാണ് ഇവരുടെ മറ്റ് രണ്ട് നിർമ്മാണ സംരംഭങ്ങൾ സംവിധാനം ചെയ്യുക
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.