മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഇനി ചെയ്യാൻ പോകുന്നത് ഒരു ബിഗ് ബഡ്ജറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം അടുത്ത മാസം രണ്ടാം വാരത്തോടെ ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ നമ്മളോട് പറയുന്നത്. ഉദയ കൃഷ്ണ തിരക്കഥ രചിക്കുന്ന ഈ ത്രില്ലർ ഒരു പാൻ ഇന്ത്യൻ ചിത്രമായി റിലീസ് ചെയ്യാനുള്ള പ്ലാനിലും കൂടിയാണ് ഇതിന്റെ അണിയറ പ്രവർത്തകർ. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ത്രില്ലറൊരുക്കുന്നതെന്നാണ് സൂചന. ഇതിൽ മമ്മൂട്ടിയോടൊപ്പം അണിനിരക്കാൻ പോകുന്നത് വമ്പൻ താരനിരയാണ്. ബിജു മേനോൻ, മഞ്ജു വാര്യർ, സിദ്ദിഖ് എന്നിവർ ഇതിന്റെ താരനിരയിലുണ്ടാകുമെന്നു വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ബോളിവുഡ് താരമായ രവീണ ടണ്ഠൻ ഈ മമ്മൂട്ടി ചിത്രത്തിൽ ഒരു മുഖ്യ വേഷം ചെയ്യുമെന്നാണ്.
ഈ അടുത്തിടെ ബ്രഹ്മാണ്ഡ ഹിറ്റായി മാറിയ കെ ജി എഫ് 2 എന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ രാമിക സെൻ എന്ന് പേരുള്ള ഇന്ത്യൻ പ്രധാന മന്ത്രിയുടെ വേഷം ചെയ്ത് കൊണ്ട് വലിയ കയ്യടിയാണ് രവീണ ടണ്ഠൻ നേടിയെടുത്തത്. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമെല്ലാം ബോളിവുഡിലെ സൂപ്പർ നായികയായി തിളങ്ങിയ താരമാണ് രവീണ ടണ്ഠൻ. ഇപ്പോൾ ഒരു പിടി മികച്ച കഥാപാത്രങ്ങൾ ചെയ്ത് കൊണ്ട് സിനിമയിലും അതുപോലെ വെബ് സീരീസുകളിലും സജീവമാവുകയാണ് ഈ താരം. ഈ മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമായാൽ, അത് രവീണയുടെ ആദ്യ മലയാള ചിത്രം കൂടിയായി മാറുമെന്ന പ്രത്യേകതയുമുണ്ട്. 2006ൽ ബപ്പാദിത്യ റോയ് സംവിധാനം ചെയ്ത ഏക് ദിൻ അൻജാനേ മേൻ എന്ന ബോളിവുഡ് ചിത്രത്തിൽ മമ്മൂട്ടിയും രവീണയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.