പ്രശസ്ത തെന്നിന്ത്യൻ നായികാ താരമായ രശ്മിക മന്ദാന ഇപ്പോൾ വമ്പൻ ചിത്രങ്ങളുടെ തിരക്കിലാണ്. ദളപതി വിജയ് നായകനായി എത്തുന്ന വാരിസ് എന്ന ചിത്രമാണ് രശ്മിക നായികാ വേഷം ചെയ്ത് ഇനി റിലീസ് ചെയ്യാനുള്ള പ്രധാന ചിത്രം. വരുന്ന ജനുവരിയിൽ ആണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. ഇത് കൂടാതെ ബോളിവുഡ് ചിത്രമായ മിഷൻ മജ്നുവിൽ സിദ്ധാർത്ഥ് മൽഹോത്രയുടെ നായികയായും രശ്മിക എത്തുന്നുണ്ട്. അതിനിടയിൽ ഈ നടിയെ കന്നഡ സിനിമയിൽ നിന്ന് നിർമ്മാതാക്കൾ വിലക്കി എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ഒരു പ്രമുഖ കന്നഡ സിനിമാ നിർമ്മാണ ബാനറിനെ കുറിച്ച് രശ്മിക നടത്തിയ പരാമർശമാണ് അവരെ ചൊടിപ്പിച്ചത്. അതിന് ശേഷം കാന്താര സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ സംവിധായകനും നടനുമായ റിഷാബ് ഷെട്ടി, രശ്മിക പോലത്തെ നടിമാരെ ഇഷ്ടമല്ല എന്ന സൂചനയും നൽകിയിരുന്നു.
ഇപ്പോൾ ഈ വിഷയങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് രശ്മിക. തന്നെ ഇതുവരെ ആരും വിലക്കിയിട്ടില്ല എന്ന് രശ്മിക പറയുന്നു. അത്പോലെ തന്നെ കാന്താര എന്ന ചിത്രം ഇറങ്ങി ദിവസങ്ങൾക്കകം തന്നെ താൻ കണ്ടിരുന്നു എന്നും, ചിത്രത്തെ കുറിച്ച് അണിയറ പ്രവർത്തകർക്ക് സന്ദേശം അയച്ചിരുന്നു എന്നും രശ്മിക വെളിപ്പെടുത്തി. അവർ നന്ദി പറഞ്ഞു തിരിച്ചു മെസേജ് അയച്ചെന്നും രശ്മിക പറയുന്നു. ട്രോൾ ചെയ്യുന്നവരോട് തനിക്ക് വിരോധം ഒന്നുമില്ല എന്നും പറഞ്ഞ രശ്മിക, വ്യക്തി ജീവിതത്തിലേക്കും സ്വകാര്യ ജീവിതത്തിലേക്കും മുഴുവൻ സമയവും ക്യാമറ തുറന്ന് വെച്ചു ജീവിക്കാൻ സാധിക്കില്ലെന്നും, അടിസ്ഥാനമില്ലാതെ മറ്റുള്ളവർ പറയുന്ന എല്ലാ കാര്യങ്ങൾക്കും പ്രതികരിച്ചു കൊണ്ടിരിക്കാനുള്ള സമയം ഇല്ലെന്നും കൂട്ടിച്ചേർത്തു.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.