തന്റെ കരിയറിലെ സുവർണ്ണ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ പ്രശസ്ത തെന്നിന്ത്യൻ നായികയായ രശ്‌മിക മന്ദാന കടന്നു പോകുന്നത്. അല്ലു അർജുന്റെ നായികയായ പുഷ്പ എന്ന ചിത്രത്തിന്റെ മഹാവിജയം ഈ നടിയെ ഇന്ത്യ മുഴുവൻ പോപ്പുലർ ആക്കി. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ് രശ്‌മിക. തെന്നിന്ത്യയിലെ മികച്ച താരങ്ങളുടെ നായികാ വേഷമാണ് ഇപ്പോൾ രശ്‌മിക ചെയ്യുന്നത്. ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ തെലുങ്കു ചിത്രത്തിൽ അഫ്രീൻ എന്ന കഥാപാത്രമായി നായികാ വേഷം ചെയ്യുന്ന രശ്മികളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അത് കൂടാതെ തന്നെ ദളപതി വിജയ് നായകനായി അഭിനയിക്കുന്ന തമിഴ്/ തെലുങ്കു ദ്വിഭാഷാ ചിത്രത്തിലെ നായികയായി രശ്‌മിക ആണ് എത്തുക എന്നുള്ള ഔദ്യോഗിക പ്രഖ്യാപനവും ഇന്നലെയാണ് വന്നത്.
രശ്‌മികയുടെ ജന്മദിനം ആയിരുന്നു ഇന്നലെ. അത് പ്രമാണിച്ചാണ് ഇന്നലെ ഈ അപ്‌ഡേറ്റുകൾ പുറത്തു വിട്ടത്. ഇത് കൂടാതെ അല്ലു അർജുന്റെ നായികയായി പുഷ്പയുടെ രണ്ടാം ഭാഗത്തിലും രശ്‌മിക പ്രത്യക്ഷപ്പെടും. അത് കൂടാതെ സിദ്ധാർഥ് മൽഹോത്രയുടെ നായികയായി മിഷൻ മജ്നു എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറുന്ന രശ്‌മിക അമിതാബ് ബച്ചനൊപ്പം ഗുഡ് ബൈ എന്ന ചിത്രവും ചെയ്യുന്നുണ്ട്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം രൺബീർ കപൂർ നായകനായി എത്തുന്ന അനിമൽ എന്ന ചിത്രത്തിലെ നായികയായും രശ്‌മിക ആവും എത്തുക. ഏതായാലും വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നായികാതാരങ്ങളിൽ ഒരാളാവാൻ രശ്‌മികക്ക് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.