മലയാളത്തിലെ പ്രശസ്ത നടനും നിർമ്മാതാവുമാണ് വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൌസ് എന്ന പോപ്പുലർ സിനിമാ നിർമ്മാണ കമ്പനിയുടെ ഉടമസ്ഥൻ ആണ് അദ്ദേഹം. തന്റെ നിർമ്മാണ കമ്പനിയുടെ ഒട്ടേറെ പുതിയ സംവിധായകർ, രചയിതാക്കൾ, നടീനടന്മാർ എന്നിവരെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുള്ള വിജയ് ബാബു, നായകനായും വില്ലനായും ഹാസ്യ താരമായുമെല്ലാം അഭിനയിച്ചു കയ്യടി നേടിയിട്ടുള്ള നടൻ കൂടിയാണ്. ഇപ്പോഴിതാ അദ്ദേഹത്തിനെതിരെ ഒരു ബലാത്സംഘ കേസ് വന്നിരിക്കുകയാണ്. കോഴിക്കോട് സ്വദേശി നല്‍കിയ പരാതിയിലാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് വിജയ് ബാബുവിന് എതിരെ വന്നിരിക്കുന്ന പരാതി.
എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിന് എതിരെയുള്ള പരാതിയിൽ കേസ് എടുത്തിരിക്കുന്നത്. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് വിജയ് ബാബുവിന് എതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ഇതുവരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ വിജയ് ബാബുവിന് സാധിച്ചിട്ടില്ല. പ്രതി ഒളിവിൽ ആണെന്നാണ് പോലീസ് പറയുന്നത്. ഇതിനിടക്ക് ഈ വാർത്തകളോട് പ്രതികരിച്ചു കൊണ്ട് വിജയ് ബാബു കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ലൈവിൽ വരുകയും, തനിക്കു എതിരെ കേസ് നൽകിയ യുവതിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ അതിന്റെ പേരിൽ കൂടി അദ്ദേഹത്തിന് എതിരെ കേസ് എടുക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.