ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടു വളർത്തിയ ഏറ്റവും വലിയ വഴിത്തിരിവ് ആയിരുന്നു 1983 ഇൽ ഇന്ത്യ നേടിയ ഏകദിന ക്രിക്കറ്റ് ലോകക്കപ്പ് വിജയം. കപിലിന്റെ ചെകുത്താന്മാർ നേടിയെടുത്ത ആ വിജയമാണ് ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ശ്കതികൾ ആയി നിൽക്കുന്നതിന്റെ അടിത്തറ പാകിയത് എന്നും പറയാം. ലോക ക്രിക്കറ്റ് കണ്ട എക്കാലത്തേയും ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആയ, ഇന്ത്യൻ ക്രിക്കറ്റിന്റെ ദൈവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സച്ചിൻ പോലും ക്രിക്കറ്റിലേക്കു ആകൃഷ്ട്ടനായത് ഈ ലോക കപ്പു വിജയത്തോടെ ആണ്. ഇപ്പോഴിതാ ആ ചരിത്ര സംഭവം സിനിമയായി നമ്മുടെ മുന്നിലേക്ക് അടുത്ത വർഷം എത്തുകയാണ്. ഒരു സ്പോർട്സ് – ഡ്രാമ ഫിലിം ആയി ഒരുകുന്ന 83 എന്ന ചിത്രത്തിൽ കപിൽ ദേവായി അഭിനയിച്ചു കൊണ്ട് നായക വേഷം ചെയ്യുന്നത് ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗ്.
ബോളിവുഡിന്റെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി അറിയപ്പെടുന്ന രൺവീർ സിങിന്റെ കപിൽ ദേവിന്റെ ഗെറ്റപ്പിൽ ഉള്ള ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. കപിൽ ദേവിന്റെ പ്രശസ്തമായ നടരാജ പോസിലുള്ള പുൾ ഷോട്ട് കളിക്കുന്ന രൺവീർ സിംഗിന്റെ ചിത്രം ആണ് വൈറൽ ആയിരിക്കുന്നത്. ചിത്രം കണ്ട സാക്ഷാൽ കപിൽ ദേവ് പോലും അമ്പരന്നിരിക്കുകയാണ്. മാത്രമല്ല രൺവീറിന്റെ ആ പോസ് ഗംഭീരമായിരുന്നു എന്ന് അദ്ദേഹം സോഷ്യൽ മീഡിയ വഴി കമന്റിലൂടെ പറയുകയും ചെയ്തു കഴിഞ്ഞു.
കബീർ ഖാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രൺവീറിന്റെ ഭാര്യയും ബോളിവുഡിലെ സൂപ്പർ ഹീറോയിനും ആയ ദീപിക പദുക്കോൺ ആണ്. ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയാണ് ദീപിക. വലിയ താര നിര അണിനിരക്കുന്ന ഈ ചിത്രം അടുത്ത വർഷം ഏപ്രിൽ പത്തിന് റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. തുടർച്ചയായി ഹിറ്റുകൾ സമ്മാനിച്ച് സൂപ്പർ താര പദവിയിൽ എത്തിനിൽക്കുന്ന രൺവീർ സിംഗിന്റെ സ്ഥാനം ബോളിവുഡിൽ അരക്കിട്ടുറപ്പിക്കുന്ന ചിത്രമാകും 83 എന്നാണ് സൂചന.
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
This website uses cookies.