പ്രശസ്ത രചയിതാവും സംവിധായകനുമായ രഞ്ജിത്ത് അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത ചിത്രമായ അയ്യപ്പനും കോശിയും നാളെ റിലീസ് ചെയ്യാൻ പോവുകയാണ്. അനാർക്കലിക്ക് ശേഷം പ്രശസ്ത സംവിധായകൻ സച്ചി തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, ബിജു മേനോൻ എന്നിവരാണ് ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന റിട്ടയേർഡ് ഹവിൽദാർ കോശിയുടെയും പോലീസ് കോൺസ്റ്റബിൾ ആയ അയ്യപ്പൻ നായർ എന്ന ബിജു മേനോൻ കഥാപാത്രത്തിന്റെയും ഇടയിൽ നടക്കുന്ന ചില പ്രശ്നങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്. കൂടുതലും വയനാട് ഷൂട്ട് ചെയ്ത ഈ ചിത്രത്തിൽ പൃഥ്വിരാജ് കഥാപാത്രത്തിന്റെ അപ്പനായ കുര്യൻ എന്ന കഥാപാത്രത്തിനാണ് രഞ്ജിത്ത് ജീവൻ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അയ്യപ്പനും കോശിയും എന്ന ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു പ്രസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. അവിടെ വെച്ച് രഞ്ജിത്ത് പറഞ്ഞ ഒരു കാര്യം വലിയ ശ്രദ്ധ നേടുകയാണ്.
മാടമ്പി സിനിമ എന്ന വാക്ക് നിരോധിക്കേണ്ട കാലമായി എന്നാണ് എന്നാണ് രണ്ജിത് പറയുന്നത്. ഒരുപാട് വർഷങ്ങൾക്കു മുൻപ് ദേവാസുരം, ആറാം തമ്പുരാൻ, നരസിംഹം, വല്യേട്ടൻ തുടങ്ങിയ ഫ്യുഡൽ തമ്പുരാൻ സിനിമകൾ രചിച്ചിട്ടുള്ള ആളാണ് രഞ്ജിത്ത് എങ്കിലും പിന്നീട് ആ വഴിയിൽ നിന്ന് മാറി കലാമൂല്യമുള്ള ചിത്രങ്ങൾ ഒരുപാട് നമ്മുക്ക് സമ്മാനിച്ചിട്ടുള്ള ആളാണ് അദ്ദേഹം. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കോശി എന്ന പൃഥ്വിരാജ് കഥാപാത്രത്തിന് ഒരു മാടമ്പി സ്വഭാവമുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് പൃഥ്വിരാജ്, രഞ്ജിത്ത് എന്നിവർ സംസാരിക്കവെയാണ് ഈ മാടമ്പി സിനിമ എന്ന വാക്കൊക്കെ നിരോധിക്കേണ്ട കാലമായി എന്ന് രഞ്ജിത്ത് പറഞ്ഞത്. എത്രയോ വ്യത്യസ്ത തരം സിനിമകൾ വരുന്ന കാലമാണ് ഇതെന്നും, താൻ തന്നെ ഒട്ടേറെ വ്യത്യസ്ത ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. ആ അവസരത്തിലും താൻ പണ്ടെങ്ങോ ചെയ്തു നിർത്തിയ ഒരു തരം സിനിമയെ കുറിച്ച് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത് എന്തിനാണ് എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
This website uses cookies.