ഏഷ്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങാൻ പോകുന്ന ചിത്രമാണ് ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന രണ്ടാമൂഴം എന്ന ഇതിഹാസ ചിത്രം. മഹാഭാരതത്തെ അടിസ്ഥാനമാക്കി എം ടി വാസുദേവൻ നായർ രചിച്ച രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. എം ടി വാസുദേവൻ നായർ തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ഭീമനെ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. ഭീമ സേനൻ ആയി മോഹൻലാൽ അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വി എ ശ്രീകുമാർ മേനോനും, ആയിരം കോടി രൂപ മുതൽ മുടക്കിൽ ഈ ചിത്രം നിർമ്മിക്കുന്നത് ഡോക്ടർ ബി ആർ ഷെട്ടിയും ആണ്. രണ്ടു ഭാഗങ്ങൾ ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ജൂലൈ മാസത്തിൽ ആരംഭിക്കും എന്ന് ബി ആർ ഷെട്ടിയും ശ്രീകുമാർ മേനോനും കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഇപ്പോഴിതാ കുറച്ചു കൂടി വിവരങ്ങൾ രണ്ടാമൂഴത്തെ കുറിച്ച് പുറത്തു വന്നിരിക്കുകയാണ്.
രണ്ടാമൂഴത്തിന്റെ പ്രീ-പ്രൊഡക്ഷൻ ഇപ്പോൾ അവസാന ഘട്ടത്തിൽ ആണെന്നും , ചിത്രത്തിന്റെ തുടക്കം കുറിക്കേണ്ട സമയം അടുത്തടുത്ത് വരുന്നു എന്നും ശ്രീകുമാർ മേനോൻ പറയുന്നു. കഴിഞ്ഞ ദിവസം വേൾഡ് ഹിന്ദു കോൺഗ്രസിന്റെ ഭാഗമായി ചിക്കാഗോ സന്ദർശിച്ച ശ്രീകുമാർ മേനോനോടൊപ്പം ഡോക്ടർ ബി ആർ ഷെട്ടിയും ഉണ്ടായിരുന്നു. ചിക്കാഗോയിൽ വെച്ച് ലോക സിനിമയിലെ ചില ചലച്ചിത്ര പ്രതിഭകളുമായി വളരെ വിജയകരമായ ചർച്ചകൾ രണ്ടാമൂഴത്തെ കുറിച്ച് നടത്തി എന്നും ശ്രീകുമാർ മേനോൻ തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ അറിയിച്ചു. സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്, അധികം വൈകാതെ തന്നെ രണ്ടാമൂഴത്തിന്റെ ഒരു മോഷൻ പോസ്റ്റർ റിലീസ് ചെയ്യാൻ സാധ്യത ഉണ്ടെന്നാണ്. ഹോളിവുഡിലെ വമ്പൻ സാങ്കേതിക പ്രവർത്തകർ ആവും ഈ ചിത്രത്തിന് പിന്നിൽ അണിനിരക്കുക. ഇന്ത്യൻ സിനിമയിലെ എല്ലാ പ്രമുഖ സിനിമാ ഇൻഡസ്ട്രികളിലെയും പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം അണിനിരക്കും എന്ന് നിർമ്മാതാവ് ബി ആർ ഷെട്ടി തന്നെ പ്രഖ്യാപിച്ചിരുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.