[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മമ്മൂട്ടിക്ക് ജന്മദിന സമ്മാനവുമായി ആരാധകന്റെ ഭാവനയിൽ വിരിഞ്ഞ ചിത്രം; സ്റ്റാലിൻ ആയി മമ്മൂട്ടി..!

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിക്കുകയായിരുന്നു ഇന്ന് ആരാധകരും സിനിമാ പ്രേമികളും. ഇന്ന് രാവിലെ മുതൽ ആരാധകരിൽ നിന്നും സിനിമാ ഇൻഡസ്ട്രിയിൽ നിന്നും മമ്മൂട്ടിക്കായി ജന്മദിന സന്ദേശങ്ങൾ പ്രവഹിക്കുകയായിരുന്നു. അതിനിടയിൽ ആരാധകർ തന്നെ മമ്മൂട്ടിക്കായി ജന്മദിന സ്‌പെഷ്യൽ വീഡിയോകളും പോസ്റ്ററുകളും തയ്യാറാക്കിയിരുന്നു. ഇപ്പോഴിതാ ഒരു സിനിമാ പ്രേമി മമ്മൂട്ടിക്കായി തയ്യാറാക്കിയിരിക്കുന്നത് തന്റെ ഭാവനയിൽ വിരിഞ്ഞ ഒരു ചിത്രമാണ്. മെഗാസ്റ്റാർ മമ്മൂട്ടി ലോക പ്രശസ്ത വിപ്ലവകാരിയായ സ്റ്റാലിൻ ആയെത്തിയാൽ എങ്ങനെയുണ്ടാകും. ആ ഭാവന ആണ് ചിത്രത്തിന്റെ രൂപത്തിൽ കണ്ണൻ മാമ്മൂട് എന്ന കലാകാരൻ ഇപ്പോൾ നമ്മുക്കു സമ്മാനിച്ചിരിക്കുന്നത്.

സ്റ്റാലിൻ ആയുള്ള മമ്മൂട്ടിയുടെ കിടിലൻ പെയിന്റിങ്ങ് തന്നെയാണ് ഈ കലാകാരൻ ഒരുക്കിയിരിക്കുന്നത്. നേരത്തെ ഒടിയൻ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ വ്യത്യസ്തമായ ഒരു ലൂക്കും ഈ കലാകാരൻ പുറത്തു വിട്ടിരുന്നു. അതിനു അന്ന് സോഷ്യൽ മീഡിയയിൽ ഗംഭീര സ്വീകരണം ആണ് ലഭിച്ചത്. അതിനു ശേഷം പല സിനിമകൾക്ക് വേണ്ടി പോസ്റ്ററുകൾ വരക്കാൻ ഉള്ള ക്ഷണം ഈ കലാകാരന് ലഭിക്കുകയും ചെയ്തു. ഇപ്പോൾ സ്റ്റാലിൻ ആയുള്ള മമ്മൂട്ടിയുടെ കിടിലൻ ലുക്ക് കൂടി പുറത്തു വിട്ടു കൊണ്ട് സോഷ്യൽ മീഡിയയുടെ കയ്യടി നേടിയിരിക്കുകയാണ് കണ്ണൻ മാമ്മൂട്. മെഗാസ്റ്റാറിന്റെ ജന്മദിനം ഏറ്റവും ഗംഭീരമായ രീതിയിൽ ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആണ് ആരാധകർ. താര ചക്രവർത്തി മോഹൻലാൽ അടക്കം മലയാളത്തിലെ എല്ലാ പ്രമുഖ നടീനടന്മാരും മമ്മൂട്ടിക്ക് ജന്മദിന ആശംസകളുമായി രംഗത്തു എത്തിയിരുന്നു. വമ്പൻ പ്രഖ്യാപനങ്ങൾ ഈ ദിവസം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും അതുണ്ടാകാത്തത് മാത്രമാണ് ആരാധകരിൽ നിരാശ പടർത്തിയത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

17 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

17 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.