ആശീർവാദ് സിനിമാസിന്റെ മൂന്നു ചിത്രങ്ങളുടെ വിജയം ആഘോഷിക്കുന്ന ആശീർവാദത്തോടെ ലാലേട്ടൻ എന്ന പരിപാടിയിൽ ഒടിയൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒടിയൻ എന്ന മോഹൻലാൽ ചിത്രം വലിയ വിമർശനങ്ങൾ നേരിട്ട ഒരു ചിത്രമാണ്. ശ്രീകുമാർ മേനോൻ എന്ന സംവിധായകൻ ആയിരുന്നു അതിൽ ഏറ്റവും കൂടുതൽ പഴി കേട്ടത്. എന്നാൽ വിമർശനങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ വിജയം നേടാൻ ആ ചിത്രത്തിന് സാധിച്ചു. ഇപ്പോഴിതാ ഒടിയൻ, ലൂസിഫർ, ഇട്ടിമാണി മേഡ് ഇൻ ചൈന എന്നീ മൂന്നു ചിത്രങ്ങളുടെ വിജയാഘോഷം നടക്കുന്ന വേളയിൽ തനിക്കു നേരെയും ആ ചിത്രത്തിന് നേരെയും ഉണ്ടായ സൈബർ ആക്രമണത്തെ കുറിച്ച് വളരെ വികാര നിർഭരമായ വാക്കുകൾ ആണ് ശ്രീകുമാർ മേനോനിൽ നിന്ന് ഉണ്ടായതു. അത്രയേറെ വിമർശനങ്ങൾ നേരിട്ടിട്ടും ആ ചിത്രം വിജയമായതു ദൈവവും മോഹൻലാലും ഒപ്പം ഉണ്ടായതു കൊണ്ടാണെന്നു അദ്ദേഹം പറയുന്നു.
മാത്രമല്ല, ദൈവവും മോഹൻലാലും കൂടെ ഉള്ളത് കൊണ്ട് തന്നെ രണ്ടാമൂഴവും നടക്കും എന്നും ശ്രീകുമാർ മേനോൻ പറയുന്നു. വിമർശനങ്ങൾ ഉണ്ടായപ്പോൾ തന്നിൽ നിന്ന് അകന്നു പോയവരേയും അതുപോലെ ആ സമയത്തു കൂടെ നിന്നവരേയും ഒരുപോലെ ഓർക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒടിയൻ നേരിട്ടത് പോലെ ഒരു സൈബർ ആക്രമണത്തെ നേരിട്ട മറ്റൊരു മലയാള ചിത്രം ഇല്ല എന്ന് പറഞ്ഞ അദ്ദേഹം ആ സമയത്തും തനിക്കു പിന്തുണ നൽകിയ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനും നന്ദി പറഞ്ഞു. ഇപ്പോഴും കേരളത്തിൽ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ നേടിയ ചിത്രവും ഏറ്റവും കൂടുതൽ ഷോകൾ ആദ്യ ദിനം ഇവിടെ കളിച്ച ചിത്രവും ഒടിയൻ ആണ്. 38 രാജ്യങ്ങളിൽ ഒരേ സമയം പ്രദർശനം ആരംഭിച്ച ആദ്യ മലയാള ചിത്രം എന്ന റെക്കോർഡും ഒടിയൻ നേടിയിരുന്നു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.