ബാഹുബലി സീരീസിലെ വില്ലൻ വേഷത്തിലൂടെ ലോകം മുഴുവനുമുള്ള സിനിമാ പ്രേമികളുടെ പ്രീയപെട്ടവനായി മാറിയ തെലുങ്കു നടനാണ് റാണ ദഗ്ഗുബതി. ബല്ലാല ദേവ എന്ന കഥാപാത്രമായി അതിൽ ഗംഭീര പ്രകടനമാണ് ഈ നടൻ കാഴ്ചവെച്ചത്. അഭിനേതാവ് എന്ന നിലയിൽ മാത്രമല്ലാതെ നിർമ്മാതാവായും തിളങ്ങുന്ന ഈ താരത്തിന്റെ വിവാഹത്തെ കുറിച്ച് ഏറെ ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് റാണ ദഗ്ഗുബതി മുന്നോട്ടു തന്നെ മുന്നോട്ടു വന്നിരിക്കുകയാണ്. താൻ തന്റെ പ്രണയിനിയെ പ്രൊപ്പോസ് ചെയ്തെന്നും അവൾ യെസ് പറഞ്ഞെന്നുമാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കു വെച്ചിരിക്കുന്നത്. തന്റെ പ്രണയിനിയുടെ ഒപ്പമുള്ള ചിത്രവും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്. പ്രണയം പങ്കു വെച്ച റാണാ ദഗ്ഗുബതിക്കു ആശംസകൾ അറിയിച്ചു കൊണ്ട് തെലുങ്കിലെ നായികാ സൂപ്പർ താരമായ അനുഷ്ക ഷെട്ടിയടക്കം മുന്നോട്ടു വന്നിട്ടുണ്ട്. മിഹീക ബജാജ് എന്നാണ് റാണ ദഗ്ഗുബതിയുടെ പ്രണയിനിയുടെ പേര്.
ഇരുവരുടേയും വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പത്തു വർഷം മുൻപ് ലീഡർ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച റാണാ ദഗ്ഗുബതി അതിനു ശേഷം തമിഴ്, ഹിന്ദി ഭാഷകളിലും അഭിനയിച്ചു. മലയാള സിനിമയായ ബാംഗ്ലൂർ ഡെയ്‌സിന്റെ തമിഴ് റീമേക്കിൽ റാണ ദഗ്ഗുബതി അഭിനയിച്ചിരുന്നു. ഗാസി അറ്റാക്ക്, ഹൗസ്ഫുൾ 4 തുടങ്ങിയ ചിത്രങ്ങളിലും ബാഹുബലിക്ക് ശേഷം പ്രത്യക്ഷപ്പെട്ട റാണ ദഗ്ഗുബതിയുടെ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ മഡൈ തിരന്ത, ഹിരണ്യ കശ്യപ, വിരാട പർവ്വം എന്നീ തെലുങ്കു ചിത്രങ്ങളാണ്. അത് കൂടാതെ മലയാളത്തിലെ ഒരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമായി അദ്ദേഹമെത്തുമെന്നും സൂചനകൾ ഉണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.