മോഹൻലാലും രമ്യ കൃഷ്ണനും ഒരുമിച്ചഭിനയിച്ചിട്ടുള്ള മലയാള ചിത്രങ്ങൾ എന്നും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. ഐ വി ശശിയുടെ അനുരാഗി, രാജീവ് നാഥിന്റെ അഹം എന്നെ ചിത്രങ്ങളോടൊപ്പം കമൽ സംവിധാനം ചെയ്ത ഓർക്കാപുറത്തു , പ്രിയദർശൻ ഒരുക്കിയ ആര്യൻ, തമ്പി കണ്ണന്താനം ഒരുക്കിയ ഒന്നാമൻ എന്നീ ചിത്രങ്ങളിലും ഇവർ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്.
ഇതിൽ ഓർക്കാപുറത്തു, ആര്യൻ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റുകളാണ്. ആര്യൻ എന്ന ചിത്രം ഇപ്പോഴും മലയാളത്തിലെ ക്ലാസിക് ആക്ഷൻ ഫാമിലി ചിത്രങ്ങളുടെ പട്ടികയിൽ മുകളിൽ ഉള്ള ചിത്രമാണ്. ഇത് കൂടാതെ കാക്കക്കുയിൽ എന്ന പ്രിയദർശൻ -മോഹൻലാൽ ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിൽ ഒരു ഗാന രംഗത്തും രമ്യ കൃഷ്ണൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇപ്പോളിതാ ഒരുപാട് വർഷങ്ങൾക്കു ശേഷം മോഹൻലാൽ- രമ്യ കൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുകയാണ്. പ്രശസ്ത സംവിധായകൻ ഭദ്രൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് റോഡ് മൂവിയിൽ ആണ് ഈ ടീം ഒന്നിക്കുന്നത്.
തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായിക ആയി അഭിനയിച്ചിട്ടുള്ള രമ്യ കൃഷ്ണൻ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെ പ്രകടനത്തോടെ ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ചു കഴിഞ്ഞു. ബാഹുബലിയിലെ ശിവഗാമി ദേവി ആയുള്ള രമ്യയുടെ പ്രകടനം അത്ര ശ്കതമായിരുന്നു.
മോഹൻലാൽ- ഭദ്രൻ ചിത്രത്തിൽ രമ്യ കൃഷ്ണന് പുറമെ തമിഴ് നടൻ ശരത് കുമാറും, മലയാളം നടൻ സിദ്ദിക്കും അഭിനയിക്കുന്നുണ്ട്. ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്ന ബ്ലോക്ക്ബസ്റ്റർ ജോഷി ചിത്രത്തിന് ശേഷം മോഹൻലാൽ- ശരത് കുമാർ ടീം വീണ്ടും ഒന്നിക്കുകയാണ് ഈ ഭദ്രൻ ചിത്രത്തിലൂടെ.
സ്ഫടികം എന്ന ചിത്രത്തിലെ ആട് തോമക്ക് ശേഷം ഭദ്രൻ മോഹൻലാലിന് വേണ്ടി ഒരുക്കിയ മറ്റൊരു മാസ്സ് ആക്ഷൻ കഥാപാത്രം ആണ് ഈ വരാൻ പോകുന്ന ചിത്രത്തിലേതു എന്നാണ് സൂചന.
കേരളത്തിൽ നിന്ന് മോഹൻലാൽ കഥാപാത്രം യാത്ര തിരിക്കുന്നിടത്തു നിന്നാണ് ഈ ചിത്രം തുടങ്ങുക. അതിനാൽ തന്നെ കേരളത്തിന് പുറത്താണ് ഈ ചിത്രത്തിന്റെ ലൊക്കേഷനുകൾ, അടുത്ത വർഷം ജനുവരി അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിനായി മോഹൻലാൽ നൽകിയിരിക്കുന്നത് തന്റെ നൂറു ദിവസത്തോളമാണ്.
യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ക്ലാസും മാസ്സും ചേർന്നൊരു വമ്പൻ ചിത്രവും അതുപോലെ തന്നെ മോഹൻലാൽ എന്ന അഭിനേതാവിനെ ഉപയോഗിക്കുന്ന ഒരു ചിത്രവുമായിരിക്കും ഇതെന്ന് ഭദ്രൻ പറഞ്ഞു.
കോമെഡിയും റൊമാന്സും ഫാമിലി ഡ്രാമയും എല്ലാം ചേർന്ന ഒരു എന്റെർറ്റൈനെർ എന്ന നിലയിൽ തന്നെയാണ് ഈ ചിത്രം ഒരുക്കാൻ പോകുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.