[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മണിക്കൂറുകൾക്കുള്ളിൽ കേരളമെങ്ങും വില്ലന് വമ്പൻ അഡ്വാൻസ് ബുക്കിംഗ്

മോഹൻലാൽ-ബി ഉണ്ണികൃഷ്ണൻ ടീമിന്റെ വില്ലൻ എന്ന ക്രൈം ത്രില്ലർ ഈ വരുന്ന ഒക്ടോബർ 27 നു റിലീസ് ചെയ്യുകയാണ്. മോഹൻലാലിനൊപ്പം വിശാലും ഹൻസികയും മഞ്ജു വാര്യരും രാശി ഖന്നയും, ശ്രീകാന്തുമെല്ലാം പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസിന് ആണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.

രണ്ടു ദിവസം മുൻപേ ബി ഉണ്ണികൃഷ്ണൻ തന്റെ ഒഫീഷ്യൽ ഫേസ്ബുക് അക്കൗണ്ട് വഴി അറിയിച്ചത് പോലെ ഇന്ന് മുതൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ബുക്കിംഗ് ആരംഭിച്ചു മണിക്കൂറുകൾക്കകം തന്നെ അവിശ്വസനീയമായ രീതിയിൽ ഉള്ള അഡ്വാൻസ് ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്.

നാല് ഫാൻസ്‌ ഷോസ് ഇപ്പോഴേ തീരുമാനിച്ചിട്ടുള്ള തിരുവനന്തപുരം ഏരീസ് പ്ളെക്സിലെ വലിയ സ്ക്രീനിലെ രാത്രി പത്തരക്കുള്ള വില്ലൻ ഷോ യുടെ ടിക്കറ്റുകൾ ബുക്കിംഗ് ആരംഭിച്ചു ഏതാനും മണിക്കൂറുകൾക്കകം തന്നെ ഫാസ്റ്റ് ഫില്ലിംഗ് ആയി മാറി.

മാത്രമല്ല ചിത്രം റിലീസ് ചെയ്യാൻ ഇനിയും ആറു ദിവസം ശേഷിക്കെ കേരളത്തിലെ ചിത്രത്തിന്റെ ഫാൻ ഷോസിന്റെ എണ്ണം കൂടി കൂടി വരികയാണ്. ഇപ്പോൾ തന്നെ 140 നു മുകളിൽ എത്തി ഫാൻ ഷോസ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 125 ഫാൻസ്‌ ഷോസ് കളിച്ച പുലി മുരുകന്റെ റെക്കോർഡ് ഇപ്പോഴേ തകർത്തു കഴിഞ്ഞ വില്ലന്റെ ഫാൻസ്‌ ഷോസ് ന്റെ എണ്ണം 150 എന്ന മാർക്കിൽ എത്തുമോ എന്നാണ് ഇപ്പോൾ സിനിമ പ്രേമികൾ ഉറ്റു നോക്കുന്നത്.

പല സ്ഥലത്തും ഫാൻസ്‌ ഷോസ് ടിക്കറ്റുകൾ വിറ്റു തീർന്നിട്ട് അവിടെയെല്ലാം എക്സ്ട്രാ സ്ക്രീനുകൾ ഫാൻ ഷോക്കു വേണ്ടി ചേർക്കപ്പെടുകയാണ്. കോട്ടയത്ത് അഭിലാഷ് തീയേറ്ററിലെ ഫാൻ ഷോ ടിക്കറ്റുകൾ വിറ്റു തീർന്നതിനാൽ അവിടെ ആനന്ദ് തിയേറ്ററിൽ കൂടി വില്ലൻ ഫാൻ ഷോ ചാർട്ട് ചെയ്ത് കഴിഞ്ഞു. ഇത് തന്നെയാണ് കേരളം മുഴുവൻ ഉള്ള അവസ്ഥ. ഏതായാലും ഒക്ടോബര് 27 നു വില്ലൻ വേവ് കേരളത്തിൽ ആഞ്ഞടിക്കും എന്നുറപ്പ്.

റോക്ക് ലൈൻ വെങ്കടേഷ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ബജറ്റ് ഇരുപതു കോടിയോളം ആണ്. ഇപ്പോൾ തന്നെ 13 കോടിയുടെ പ്രീ-റിലീസ് ബിസിനസ് വില്ലൻ നടത്തി കഴിഞ്ഞു. ഓവർസീസ് റൈറ്റ്‌സ്, ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ്, മ്യൂസിക് റൈറ്സ് , അതുപോലെ പ്രീ-റിലീസ് സാറ്റലൈറ്റ് റൈറ്റ്‌സ് എന്നിവയിൽ എല്ലാം വില്ലൻ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു കഴിഞ്ഞു.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.