മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന സിബിഐ 5 ദി ബ്രെയിൻ അടുത്ത മാസമാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഏപ്രിൽ 28 അല്ലെങ്കിൽ 29 നു ആവും ഈ ചിത്രം റിലീസ് ചെയ്യുക എന്നത് ഏകദേശം തീരുമാനം ആയിക്കഴിഞ്ഞു. എസ് എൻ സ്വാമി രചിച്ചു കെ മധു സംവിധാനം ചെയ്ത ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവക്ക് ശേഷം ആ സീരീസിൽ പുറത്തു വരാൻ പോകുന്ന അഞ്ചാമത്തേയും അവസാനത്തേയും ചിത്രമാണ്. ഇപ്പോഴിതാ, ഈ ചിത്രത്തെ കുറിച്ച്, ഇതിലെ ഒരു പ്രധാന കഥാപാത്രം ചെയ്യുന്ന നടൻ രമേശ് പിഷാരടി കുറിച്ച വാക്കുകളും അതിനോടൊപ്പം അദ്ദേഹം പങ്കു വെച്ച ചിത്രവും വൈറൽ ആവുകയാണ്. മമ്മൂട്ടി, എസ് സ്വാമി എന്നിവർ നടന്നു പോകന്ന ഒരു ചിത്രമാണ് രമേശ് പിഷാരടി പങ്കു വെച്ചത്.
ആ ചിത്രം പങ്കു വെച്ച് കൊണ്ട് രമേശ് പിഷാരടി കുറിച്ചത് ഇങ്ങനെ, “വിരലിലെണ്ണാവുന്നവർക്കു മാത്രമറിയാവുന്ന സസ്പെൻസ്. അഭിനേതാക്കൾ സ്വന്തം കഥാപാത്രത്തെയും മറ്റു മറ്റു കഥാപാത്രങ്ങളെയും സംശയിക്കുന്നു. പ്രൈം ലൊക്കേഷനിൽ മൊബൈൽ ക്യാമറ അനുവദനീയമായിരുന്നില്ല. എന്തോ ചർച്ച ചെയ്യുവാൻ അവർ ദൂരേക്ക് മാറിയപ്പോൾ ഒരു ക്ലിക്ക്”. പതിനേഴു വർഷത്തിന് ശേഷം വീണ്ടും സേതുരാമയ്യർ എന്ന ബുദ്ധിരാക്ഷസനായ സിബിഐ ഓഫീസർ ആയി മമ്മൂട്ടി പ്രേക്ഷകരുടെ മുന്നിൽ എത്തുന്ന ചിത്രമാണ് സിബിഐ 5 . സംവിധായകൻ കെ മധുവും സ്വർഗ്ഗചിത്ര അപ്പച്ചനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ രഞ്ജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്നു.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.