മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് രമേശ് പിഷാരടി. നടനും മിമിക്രി ആർട്ടിസ്റ്റ് ആയും അവതാരകൻ ആയും സംവിധായകൻ ആയും തന്റെ പ്രതിഭ തെളിയിച്ച താരമാണ് അദ്ദേഹം. ഇതിനോടകം പഞ്ചവർണ്ണതത്ത, ഗാനഗന്ധർവൻ എന്നെ രണ്ടു വലിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള രമേശ് പിഷാരടി, നടനെന്ന നിലയിൽ ഇപ്പോൾ കൂടുതൽ വ്യത്യസ്ത കഥാപാത്രങ്ങളാണ് ചെയ്യാൻ ശ്രമിക്കുന്നത്. ഹാസ്യ വേഷങ്ങളാണ് അദ്ദേഹം കൂടുതൽ ചെയ്തിരിക്കുന്നതെങ്കിലും ദി പ്രീസ്റ്റ് പോലുള്ള ചിത്രങ്ങളിൽ നെഗറ്റീവ് ഷേഡ് ഉള്ള വേഷവും അദ്ദേഹം ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ വളരെ സീരിയസ് ആയ ഒരു കഥാപാത്രം ചെയ്തു കൊണ്ട് അദ്ദേഹം നായകനായി എത്തുന്ന ചിത്രമാണ് നോ വേ ഔട്ട്. ഒരു സർവൈവൽ ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ഇതിന്റെ റിലീസ് ഡേറ്റും പുറത്തു വിട്ടിരിക്കുകയാണ്. ഏപ്രിൽ 22 നു ആണ് ഈ ചിത്രം പുറത്തു വരുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തു വിട്ടപ്പോൾ കമന്റുമായി എത്തിയ ഒരു ആരാധകനു രമേശ് പിഷാരടി നൽകിയ മറുപടി ആണ് ഇപ്പോൾ വൈറൽ ആവുന്നത്. കെ ജി എഫ് 2 തീമഴ സൃഷ്ടിക്കുമ്പോൾ, ഇതുപോലെയുള്ള കൊച്ചു സിനിമകൾ തീയേറ്ററിലൊക്കെ ഇറക്കുന്നത് റിസ്ക് അല്ലെ ചേട്ടായി എന്നായിരുന്നു ഒരാളുടെ ചോദ്യം. അതിനു മറുപടി ആയി രമേശ് പിഷാരടി കുറിച്ചത് “ആർക്കു? റോക്കി ഭായിക്കോ?” എന്നാണ്. ഏതായാലും ചിരി പടർത്തുന്ന ഈ മറുപടിക്കു വലിയ പ്രചാരം ആണ് ലഭിക്കുന്നത്. നവാഗത സംവിധായകനായ നിതിൻ ദേവീദാസ് ഒരുക്കിയ നോ വേ ഔട്ട് എന്ന ചിത്രത്തിൽ ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസെഫ്, രവീണ എൻ എന്നീ താരങ്ങളും പ്രധാന വേഷങ്ങളിൽ ഉണ്ട്. റെമോ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെമോഷ് എം എസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.