മലയാള സിനിമയിലും ടെലിവിഷനിലും ഒരേ സമയം നിറഞ്ഞു നിൽക്കുന്ന താരമാണ് രമേശ് പിഷാരടി. മിമിക്രി ആർട്ടിസ്റ്റ് ആയി രംഗത്ത് വന്നു, പിന്നീട് മിനി സ്ക്രീൻ പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും തിളങ്ങി, അവിടെ നിന്ന് സിനിമയിൽ എത്തിച്ചേർന്നു നടനും സംവിധായകനും ആയി മാറിയ വ്യക്തിയാണ് രമേശ് പിഷാരടി. ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവർ നായകന്മാരായ പഞ്ചവർണ്ണതത്ത, മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഗാനഗന്ധർവൻ എന്നിവയാണ് രമേശ് പിഷാരടി സംവിധാനം ചെയ്ത ചിത്രങ്ങൾ. അഭിനേതാവ് എന്ന നിലയിലും ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോൾ പിഷാരടി. കഴിഞ്ഞ ദിവസം തന്റെ പിറന്നാൾ ആഘോഷിച്ച രമേശ് പിഷാരടി അതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ച വൈകാരികമായ വാക്കുകളും പങ്കു വെച്ച ചിത്രങ്ങളും ഏറെ ശ്രദ്ധ നേടുകയാണ്. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കൊപ്പം പുഴു എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് രമേശ് പിഷാരടി തന്റെ ജന്മദിനം ആഘോഷിച്ചത്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആണ് രമേശ് പിഷാരടി.
മമ്മുക്കക്ക് ഒപ്പമുള്ള ചിത്രം പങ്കു വെച്ച് കൊണ്ട്, തനിക്കു പിറന്നാൾ ആശംസകൾ നേർന്ന എല്ലാവര്ക്കും നന്ദി പറഞ്ഞു കൊണ്ട് രമേശ് പിഷാരടി കുറിച്ച വാക്കുകൾ ഇങ്ങനെ, നന്ദി. ഇന്ന് അനുഭവിച്ച സന്തോഷം അളവറ്റതാണ്. സ്‌നേഹം സ്വീകരിക്കപ്പെടേണ്ടത് മാത്രമല്ല; ലഭിച്ചതിന്റെ പതിന്മടങ്ങു തിരിച്ചു നല്‍കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഇന്നൊരു ദിവസത്തിന്റെ കടം വീട്ടാന്‍ ഈ ജന്മം മതിയാകാതെ വരും. പിറന്നാളാശംസകളറിയിച്ച പ്രിയപ്പെട്ടവര്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, മാധ്യമങ്ങള്‍, സര്‍വോപരി പ്രേക്ഷകര്‍ അങ്ങനെ അങ്ങനെ ഓരോരുത്തര്‍ക്കും നന്ദി. അതോടൊപ്പം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും പിഷാരടിക്ക് സമ്മാനിച്ച കേക്കിന്റെ ചിത്രവും അദ്ദേഹം പങ്കു വെച്ചു. പക്ഷിയും ഓന്തും മരവും ഇലയുമൊക്കെ നിറഞ്ഞു നിന്ന ആ കേക്കിന്റെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് പിഷാരടി കുറിച്ചത്. പിറന്നാളിന് പ്രിയയും കുഞ്ചാക്കോ ബോബനും കൊടുത്തു വിട്ട കേക്ക്. മുറിക്കാനും തിന്നാനും മനസു വരുന്നില്ല. എന്നാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.