കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ആണ് രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവർണ്ണതത്ത എന്ന ചിത്രം റിലീസ് ചെയ്തത്. ജയറാം- കുഞ്ചാക്കോ ബോബൻ എന്നിവർ അഭിനയിച്ച ആ ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടിയെടുത്തു. ഇപ്പോഴിതാ രമേശ് പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ ഗാനഗന്ധർവ്വനും ബോക്സ് ഓഫീസിൽ വിജയം നേടുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഈ ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേരളത്തിലും പുറത്തും റിലീസ് ചെയ്തത്. കലാസദൻ ഉല്ലാസ് എന്ന ഗാനമേള ഗായകൻ ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ വിജയത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ രമേശ് പിഷാരടി.
തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആണ് അദ്ദേഹം പ്രേക്ഷകരോടുള്ള നന്ദി പങ്കു വെച്ചത്. കലാസദൻ ഉല്ലാസിന്റെ ചെറിയ ജീവിതം വലിയ വിജയം ആക്കി തന്നതിന് നന്ദി എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ്. മമ്മൂട്ടി, സഹനിർമ്മാതാവ്, സഹരചയിതാവ് ഹരി പി നായർ എന്നിവർക്കൊപ്പമുള്ള സെൽഫിയും ആ പോസ്റ്റിനൊപ്പം ഉണ്ട്. ഇച്ചയീസ് പ്രൊഡക്ഷൻസിനൊപ്പം ചേർന്ന് രമേശ് പിഷാരടി തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ്. വന്ദിത മനോഹരൻ, സുരേഷ് കൃഷ്ണ, മണിജ് കെ ജയൻ, ധർമജൻ, മുകേഷ്, ഇന്നസെന്റ്, ഹാരിഷ് കണാരൻ, സുനിൽ സുഗത, രാജേഷ് ശർമ്മ, ദേവൻ, സലിം കുമാർ, ജോണി ആന്റണി, സുധീർ കരമന, മണിയൻ പിള്ള രാജു, റാഫി, ആര്യ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ ആണ് മുന്നോട്ടു പോകുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.