നടി ഐശ്വര്യ ലക്ഷ്മി നായികാ വേഷം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അർച്ചന 31 നോട്ട് ഔട്ട്. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം, അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേർന്നാണ് രചിച്ചത്. ഈ ചിത്രത്തിലെ ഒരു ഗാനമാലപിച്ചു ശ്രദ്ധ നേടിയ നടൻ രമേശ് പിഷാരടി ഇതിൽ ഒരു അതിഥി വേഷവും ചെയ്യുന്നുണ്ട്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിനു മുൻപ് മാർട്ടിൻ കൂടി നിർമ്മിച്ച ദുൽഖർ ചിത്രം ചാർലിയിൽ ആണ് താനൊരു ഗസ്റ്റ് റോൾ ചെയ്യുന്നത് എന്നും അതിന്റെ പിന്നിൽ സംഭവിച്ച കാര്യങ്ങളുമാണ് രമേശ് പിഷാരടി പറയുന്നത്. ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തുന്നത്.
ഉണ്ണി ആർ രചിച്ചു മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചാർലിയിൽ ഇന്റർവെൽ സമയത്തെ ഒരു അതിഥി വേഷമാണ് രമേശ് പിഷാരടി ചെയ്തത്. ദുൽഖറിനെ പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകർ കൂവാതെ, അവരെ ചിരിപ്പിക്കാൻ ഒരാളുടെ സാന്നിധ്യം ആവശ്യമാണ് എന്നും അതുകൊണ്ടാണ് ആ വേഷം ചെയ്യാൻ തന്നെ സമീപിച്ചത് എന്നുമാണ് മാർട്ടിൻ പറഞ്ഞതെന്നും രമേശ് പിഷാരടി ഓർത്തെടുക്കുന്നു. എന്നാൽ ആ രംഗം അവർ ട്രെയ്ലറിൽ ഉൾപ്പെടുത്തിയതോടെ, ഇന്റർവെൽ സമയത്തു അതിഥി വേഷത്തിൽ വരുന്നത് മമ്മൂട്ടി ആണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. അങ്ങനെ ദുൽഖറിനേയും മമ്മൂട്ടിയേയും കൂടി പ്രതീക്ഷിച്ചു ഇരിക്കുന്ന പ്രേക്ഷകരുടെ ഭാരമാണ് തന്റെ ആ ചെറിയ കഥാപാത്രത്തിനു മേൽ വന്നത് എന്നും രമേശ് പിഷാരടി സരസമായി പറയുന്നു. അർച്ചന 31 നോട്ട് ഔട്ട് എന്ന പുതിയ ചിത്രം വരുന്ന വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.