മിനി സ്ക്രീനിലെ ഹാസ്യ പരിപാടികൾ, ടെലിവിഷൻ ഷോ അവതാരകൻ, മിമിക്രി കലാകാരൻ, സിനിമാ- സീരിയൽ നടൻ എന്ന നിലയിലൊക്കെ തിളങ്ങിയ രമേഷ് പിഷാരടി ഏതാനും വർഷങ്ങൾക്ക് മുൻപാണ് സംവിധാന രംഗത്തേക്കും കൂടി ചുവടു വെച്ചത്. കുഞ്ചാക്കോ ബോബൻ, ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേഷ് പിഷാരടി ഒരുക്കിയ പഞ്ചവർണ തത്ത എന്ന ചിത്രം ബോക്‌സ് ഓഫീസിൽ ഹിറ്റായി മാറുകയും ചെയ്തു. അതിനു ശേഷം മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വൻ എന്ന ചിത്രമാണ് രമേഷ് പിഷാരടി ഒരുക്കിയത്. ഇപ്പോഴിതാ സംവിധാനത്തിന് ശേഷം, സിനിമാ- സീരിയൽ-ടെലിവിഷൻ ഷോ നിർമ്മാണ രംഗത്തേക്ക് കൂടി ചുവടു വെക്കുകയാണ് അദ്ദേഹം.
രമേഷ് പിഷാരടി എന്‍റർടെയ്ന്‍മെന്‍റസ് എന്ന പേരിലാണ് പുതിയ നിർമാണ കമ്പനിക്ക് അദ്ദേഹം തുടക്കം കുറിച്ചിരിക്കുന്നത്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും അതുപോലെ വേദികളിലും നല്ല കലാ സൃഷ്ടികളുടെ നിര്‍മ്മാണമാണ് തന്റെ ലക്ഷ്യമെന്നും ഈ പുതിയ നിർമ്മാണ കമ്പനി ലോഞ്ച് ചെയ്ത് കൊണ്ട് അദ്ദേഹം പറയുന്നു. രമേഷ് പിഷാരടി നിർമ്മാണ കമ്പനി തുടങ്ങുന്ന വിവരം ഔദ്യോഗികമായി പുറത്തു വിട്ടു കൊണ്ട് കുറിച്ച വാക്കുകൾ ഇപ്രകാരം, വിഷു ദിനത്തിൽ സന്തോഷം പങ്കുവയ്ക്കുന്നു. ഔദ്യോഗികമായി നിർമാണ കമ്പനി ആരംഭിച്ചു. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും എല്ലാം പ്രേക്ഷകര്‍ക്ക് ആനന്ദമേകുന്ന കലാ സൃഷ്ടികളുടെ നിര്‍മ്മാണം ആണ് ലക്ഷ്യം. പിന്നിട്ട വര്‍ഷങ്ങളില്‍ കലയുടെ വിവിധ മാധ്യമങ്ങളില്‍ നിങ്ങള്‍ ഒപ്പം നിന്നതാണ് ധൈര്യം. രമേഷ് പിഷാരടി എന്‍റർടെയ്ന്‍മെന്‍റസ് നിർമ്മിക്കാൻ പോകുന്ന പ്രോജക്ടുകളുടെ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.