മലയാളികളുടെ പ്രീയപ്പെട്ട താരം രമേശ് പിഷാരടി നായകനായി എത്തുന്ന ചിത്രമാണ് നോ വേ ഔട്ട്. നാളെയാണ് ഈ ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തുക. ഹാസ്യ വേഷങ്ങളിൽ നമ്മൾ കൂടുതൽ കണ്ടിട്ടുള്ള രമേശ് പിഷാരടി ഒരു സീരിയസ് വേഷത്തിൽ അഭിനയിച്ചിരിക്കുന്ന ചിത്രമാണ് ഇത്. നായകനായി അഭിനയിക്കാൻ തല്ക്കാലം താല്പര്യമില്ല എന്ന് നേരത്തെ പറഞ്ഞിരുന്ന രമേശ് പിഷാരടി ഈ ചിത്രത്തിൽ നായകനായി അഭിനയിക്കാൻ തീരുമാനിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ഓൺലൂകേർസ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ ആണ് രമേശ് പിഷാരടി ഇത് പറയുന്നത്. ഈ ചിത്രത്തിന്റെ കഥയും കഥാപാത്രവും കേട്ടപ്പോൾ, താൻ ഇതിൽ കറക്റ്റ് ആയിരിക്കുമെന്ന് തനിക്കു സ്വയം ഒരു ബോധ്യവും വിശ്വാസവും തോന്നിയത് കൊണ്ടാണ് ഇതിൽ അഭിനയിക്കാൻ തീരുമാനിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്.
പലപ്പോഴും പലരും നായകനായി അഭിനയിക്കാമോ എന്ന് ചോദിച്ചു തന്റെ മുന്നിൽ കൊണ്ട് വരുന്ന കഥകൾ ഒരു തരത്തിലും തനിക്കു യോജിച്ചത് അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ടാണ് അതൊന്നും ചെയ്യാത്തത് എന്നും, അതാണ് നായകനായി അഭിനയിക്കാൻ താല്പര്യം കാണിക്കാതെ ഇരുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാൽ നോ വേ ഔട്ട് ഒരു ചെറിയ ചിത്രം ആണെന്നും, തനിക്കു ചെയ്തു ഫലിപ്പിക്കാൻ കഴിയുന്ന ഒരു കഥാപാത്രം ആയതു കൊണ്ടും അതുപോലെ ഇതിന്റെ കഥ തനിക്കു വ്യക്തിപരമായി നന്നായി എന്ന് തോന്നിയത് കൊണ്ടുമാണ് ഇത് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. ഇതിൽ പ്രധാനമായും നാല് കഥാപാത്രങ്ങൾ ആണ് ഉള്ളു എന്ന് പറഞ്ഞ അദ്ദേഹം, ഇതിന്റെ കഥ ആവശ്യപ്പെടുന്നത് അത്രയുമാണെന്നും, അല്ലാതെ കോവിഡ് സാഹചര്യം ആയതു കൊണ്ട് ആളെ കുറച്ചു ചിത്രീകരിച്ചത് അല്ലെന്നും വെളിപ്പെടുത്തി. നവാഗതനായ നിതിൻ ദേവീദാസ് ഒരുക്കിയ ഈ ചിത്രം റെമോ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെമോഷ് എം എസ് ആണ് നിർമ്മിച്ചത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.