രമേശ് പിഷാരടി എന്ന കലാകാരനെ അറിയാത്ത മലയാളികൾ ഇന്ന് ഉണ്ടാവില്ല എന്നു തന്നെ പറയാം. ഹാസ്യ പരിപാടികളിലൂടെയും അവതാരകൻ ആയും മിനി സ്ക്രീനിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ ഈ കലാകാരൻ ബിഗ് സ്ക്രീനിൽ ചെറുതും വലുതുമായി ഒരുപിടി വേഷങ്ങൾ ചെയ്തു കൊണ്ടും മലയാളി പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തിരുന്നു. കഴിഞ്ഞ വർഷം ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ വെച്ചു പഞ്ചവർണതത്ത എന്ന ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറിയ രമേഷ് പിഷാരടിയുടെ രണ്ടാം സംവിധാന സംരംഭം അടുത്ത വെള്ളിയാഴ്ച റിലീസ് ചെയ്യാൻ പോവുകയാണ്. മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ആ ചിത്രത്തിന്റെ പേര് ഗാനഗന്ധർവ്വൻ എന്നാണ്. 12 വർഷങ്ങൾക്ക് മുൻപ് കൈയ്യിലൊരു മൈക്കുമായി ബിഗ് സ്ക്രീനിൽ രമേശ് പിഷാരടി ആദ്യമായി പ്രത്യക്ഷപ്പെട്ടത് മമ്മൂട്ടി നായകനായ ജോഷി ചിത്രമായ നസ്രാണിയിൽ ജൂനിയർ ആർട്ടിസ്റ്റായി ആയിരുന്നു.
ഇന്ന് 12 വർഷങ്ങൾക്ക് ഇപ്പുറം മമ്മൂട്ടിയെ തന്നെ നായകനാക്കി ഗാനഗന്ധർവൻ എന്ന സിനിമ സംവിധാനം ചെയ്ത രമേഷ് പിഷാരടി ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങങ്ങളിലൂടെ ആണ് കടന്നു പോകുന്നത് എന്നു തന്നെ പറയാം. അദ്ദേഹത്തിന്റെ ഈ യാത്ര കണ്ടു നിൽക്കുന്നവർക്ക് അത് നൽകുന്നത് വലിയ പ്രചോദനം തന്നെയാണ്. മിനിസ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്കുള്ള ജൈത്രയാത്ര ആണ് ഈ കലാകാരൻ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്നു രചിച്ച ഈ ചിത്രത്തിന്റെ ടീസർ, ട്രയ്ലർ എന്നിവ മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്തിരുന്നു. വലിയ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടെയാണ് രമേഷ് പിഷാരടി.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.