നവാഗത സംവിധായകൻ ആയ പീറ്റർ സാജൻ രചനയും സംവിധാനവും നിർവഹിച്ച ഒരു കടത്ത് നാടൻ കഥ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏതാനും ദിവസങ്ങൾക്കു മുൻപ് ജനപ്രിയ നായകൻ ദിലീപ് റിലീസ് ചെയ്തിരുന്നു. ഷഹീൻ സിദ്ദിഖ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഒരു വമ്പൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്. പ്രശസ്ത നടൻ സലിം കുമാറും ഏറെ രസകരമായ ഒരു വേഷമാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ ആരാധകൻ ആയ പണ്ഡിറ്റ് മമ്മാലി എന്ന് പേരുള്ള ഓട്ടോ ഡ്രൈവർ ആയാണ് സലിം കുമാർ ഈ ചിത്രത്തിൽ എത്തുന്നത്. പ്രദീപ് റാവത്, സുധീർ കരമന, ബിജു കുട്ടൻ, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജൻ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്‌കുമാർ, ജയാ ശങ്കർ, ആര്യ അജിത്, പ്രസീദ, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടൻ, രാംദാസ് തിരുവില്വാമല, ഷഫീക് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു ത്രില്ലർ മൂഡിലാണ് ഒരുക്കിയിരിക്കുന്നത്.
എൻജിനിയറിങ്ങ് പഠനം കഴിഞ്ഞിട്ടും തൊഴിലൊന്നും ഇല്ലാത്ത ഷാനുവെന്ന കഥാപാത്രത്തെ ആണ് ഷഹീൻ സിദ്ദിഖ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സ്വന്തം ഉമ്മാക്ക് ഒരു അപകടം പറ്റി, ഓപ്പറേഷന് പണം ആവിശ്യമായി വരുമ്പോൾ കുഴൽ പണം കടത്താൻ തയ്യാറാവുന്ന ഷാനുവിന്റെ ജീവിതത്തിൽ ഒരു ദിവസം സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രം പറയുന്നത്. നീരാഞ്ജനം സിനിമാസിന്റെ ബാനറിൽ റിഥേഷ് കണ്ണൻ നിർമ്മിച്ച ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് ആണ്. സംവിധായകൻ പീറ്റർ സാജനൊപ്പം ചേർന്ന് അനൂപ് മാധവ് ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.