പ്രശസ്ത ടെലിവിഷൻ അവതാരകനും കോമേഡിയനും നടനുമായ രമേശ് പിഷാരടി സംവിധായകനായി അരങ്ങേറുന്ന ചിത്രമാണ് പഞ്ചവർണ്ണ തത്ത. ജയറാമും കുഞ്ചാക്കോ ബോബനും നായകന്മാരായി എത്തുന്ന ഈ ചിത്രം ഈ വരുന്ന ജനുവരി പത്തു മുതൽ ആരംഭിക്കുകയാണ്. സപ്ത തരംഗ് സിനിമയുടെ ബാനറിൽ പ്രശസ്ത നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിലെ ജയറാമിന്റെ ഗെറ്റപ്പ് ഇതിനോടകം വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. തല മൊട്ടയടിച്ചു മീശയില്ലാതെ ഇതുവരെ നമ്മൾ ജയറാമിനെ കണ്ടിട്ടില്ലാത്ത ഒരു രൂപത്തിൽ ആണ് ഈ ചിത്രത്തിൽ കാണാൻ പോകുന്നത്. ഒരു കോമഡി ചിത്രമായി ഒരുങ്ങുന്ന പഞ്ചവർണ്ണ തത്ത അടുത്ത വര്ഷം പകുതിയോടെ തിയേറ്ററിൽ എത്തിക്കാൻ ആണ് പരിപാടി. അനുശ്രീ അല്ലെങ്കിൽ അനു സിതാര ആയിരിക്കും ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുക എന്നാണ് സൂചന.
രമേശ് പിഷാരടി ഇതിനു മുൻപേ പുഞ്ചിരിക്കു പരസ്പരം എന്നൊരു ഷോർട് ഫിലിം നിർമ്മിച്ചിട്ടുണ്ട്. മാത്രമല്ല സൂപ്പർ താരം മോഹൻലാൽ ഈ ഷോർട് ഫിലിമിൽ പ്രത്യക്ഷപ്പെട്ടിരുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്. എം ജയചന്ദ്രൻ ഗാനങ്ങൾ ഒരുക്കുന്ന ചിത്രത്തിൽ പശ്ചാത്തല സംഗീതം പകരുന്നത് ഔസേപ്പച്ചൻ ആണെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. കൂടാതെ നാദിർഷ ഈ ചിത്രത്തിന് വേണ്ടി ഒരു അവതരണ ഗാനം ഒരുക്കുമെന്നും വാർത്തകൾ വന്നിരുന്നു. പ്രദീപ് നായർ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ധർമജൻ, സലിം കുമാർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗം ആകുമെന്നും വാർത്തകൾ ഉണ്ട്. പുഞ്ചിരിക്കു പരസ്പരം എന്ന ഷോർട് ഫിലിം സംവിധാനം ചെയ്ത ഹരി പി നായരോടൊപ്പം ചേർന്നാണ് രമേശ് പിഷാരടി പഞ്ചവർണ്ണ തത്ത രചിച്ചിരിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.