കഴിഞ്ഞ ദിവസം ഇറങ്ങിയ രാമലീലയുടെ പോസ്റ്റർ ഏറെ ചർച്ചയായിരുന്നു. അച്ഛന്റെ ശ്രാദ്ധത്തിന് ഏതാനും മണിക്കൂറുകൾ മാത്രമായി ദിലീപ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. ഇതിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഇന്നലെ രാമലീലയുടെ പുതിയ പോസ്റ്റർ ഇറങ്ങി. ദിലീപ് ബലിയർപ്പിക്കുന്ന ചിത്രമായിരുന്നു ഈ പോസ്റ്ററിൽ ഉണ്ടായിരുന്നത്.
യാദൃശ്ചികമായി വന്നതാണെങ്കിലും ഇത് രാമലീലയുടെ പ്രൊമോഷനെ നല്ല രീതിയിൽ ഉപകരിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ കുറ്റാരോപിതനായി ഇപ്പോഴും ജയിലിൽ കഴിയുകയാണ് ദിലീപ്.
നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന രാമലീല ഈ മാസം 28 ന് റിലീസ് ചെയ്യുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രാമലീലയിലെ ഒരു ഗാനവും ഇതിനോടകം ജനശ്രദ്ധ നേടിയിട്ടുണ്ട്.
ഏറെ ആകാംക്ഷയോടെയാണ് സിനിമാലോകം രാമലീലയുടെ റിലീസിനെ നോക്കിക്കാണുന്നത്. ജനപ്രിയ താരമായിരുന്ന ദിലീപിന്റെ രാമലീല ഏത് രീതിയിൽ ആയിരിക്കും തിയറ്ററുകളിൽ നിന്നും പ്രതികരണം ഉണ്ടാവുക എന്നത് പ്രവചനാതീതമായ ഒരു കാര്യമാണ്. അതിനിടക്കാണ് ഇന്നലെ പുറത്തിറക്കിയ പോസ്റ്റർ ഏറെ ചർച്ചയാവുന്നത്.
ദിലീപ് സ്വകാര്യജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ സിനിമയിലേത് പോലെയാണോ എന്ന സംശയവും ഇതിനോടകം പ്രചരിച്ചിട്ടുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.