ദിലീപ് നായകനായി എത്തുന്ന രാമലീല ഈ മാസം 28 നു പ്രദർശന ശാലകളിൽ എത്തുകയാണ് . ടോമിച്ചൻ മുളകുപാടം നിർമ്മിച്ച് നവാഗതനായ അരുൺ ഗോപി സംവിധാനവും സച്ചി രചനയും നിർവഹിച്ച ഈ പൊളിറ്റിക്കൽ ത്രില്ലർ, ദിലീപ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപെട്ടു കുറ്റാരോപിതനായി ജയിലിൽ ആയതിനെ തുടർന്ന് റീലീസ് മുടങ്ങി പോയ ചിത്രം ആയിരുന്നു. എന്നാൽ ഈ വരുന്ന ആഴ്ച ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിപ്പ് വന്നപ്പോൾ മുതൽ ദിലീപ് വിരോധികളും മറ്റു ചിലരും ഈ ചിത്രത്തെ തകർക്കുമെന്നും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും എല്ലാം പറഞ്ഞു ഡയറക്റ്റ് ആയും അല്ലാതെയും രാമലീലയെ ആക്രമിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഉർവശി ശാപം ഉപകാരം ആയതു പോലെയാണ് ഇപ്പോൾ കാര്യങ്ങൾ. കാരണം എതിർപ്പുകൾ വന്നതോടെ പിന്തുണയും വർദ്ധിക്കാൻ തുടങ്ങി.
പ്രേക്ഷകരുടെയും സിനിമാലോകത്തിന്റെയും മികച്ച പിന്തുണ ആണ് ഇപ്പൊ രാമലീലക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. വിനീത് ശ്രീനിവാസനും മുരളി ഗോപിയും ചിത്രത്തെ പിന്തുണച്ചു ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. അതുപോലെ തന്നെ ഒട്ടേറെ സിനിമാ താരങ്ങളും ചലച്ചിത്ര പ്രവർത്തകരും ചിത്രത്തെ പിന്തുണക്കുന്ന തങ്ങളുടെ നിലപാടുകൾ അറിയിച്ചു കൊണ്ടിരിക്കുകയാണ്. ദിലീപിന്റെ മുൻ ഭാര്യയും പ്രശസ്ത നടിയുമായ മഞ്ജു വാര്യരും കഴിഞ്ഞ ദിവസം രാമലീലയെ പിന്തുണച്ചു രംഗത്ത് വന്നത് ചിത്രത്തിന് ഏറ്റവും വലിയ ഗുണമായി മാറുകയാണ്. ദിലീപ് ആരാധകരും രാമലീല റിലീസ് ഒരു വലിയ സംഭവം ആക്കി മാറ്റാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. വലിയ പ്രതീക്ഷകൾ ആണ് ഈ ചിത്രത്തെ കുറിച്ച് പ്രേക്ഷകർ വെച്ച് പുലർത്തുന്നത്.
ചിത്രത്തിലെ രണ്ടു ടീസറുകളും രണ്ടു ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. ഷാജി കുമാർ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിൽ പ്രയാഗ മാർട്ടിൻ നായിക ആയെത്തുന്നു. അതുപോലെ പ്രശസ്ത തമിഴ് നടി രാധിക ശരത് കുമാറും ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, വിജയ രാഘവൻ, കലാഭവൻ ഷാജോൺ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.