മോഹൻലാൽ ആണ് മലയാള സിനിമയ്ക്കു ദൃശ്യം എന്ന ചിത്രത്തിലൂടെ അമ്പതു കോടി എന്ന സ്വപ്ന കവാടത്തിലേക്കുള്ള വാതിൽ തുറന്നു തന്നത്. ജീത്തു ജോസഫ് ഒരുക്കിയ ഈ ഫാമിലി ത്രില്ലർ 75 കോടി രൂപയുടെ ബിസിനസ് ആണ് ആകെ നടത്തിയത്. അതിനു ശേഷം ഒട്ടേറെ ചലച്ചിത്രങ്ങൾ ആ ക്ലബ്ബിലെ അംഗങ്ങൾ ആയി. ഇപ്പോഴിതാ മോളിവുഡിന്റെ അമ്പതു കോടി ക്ലബ്ബിൽ പുതിയതായി ദിലീപ് ചിത്രം രാമലീല എത്തിയിരിക്കുകയാണ്. ഇത് വരെ ചിത്രം 55 കോടി രൂപയുടെ ബിസിനസ് ആണ് നടത്തിയത്. നവാഗതനായ ഒരു സംവിധായകൻ ഒരുക്കിയ ഒരു ചിത്രം അമ്പതു കോടി നേടുന്നത് ഇത് രണ്ടാം തവണയാണ്. പ്രിത്വി രാജ് ചിത്രമായ എന്ന് നിന്റെ മൊയ്ദീനിലൂടെ ആർ എസ് വിമൽ അത് സാധിച്ചപ്പോൾ രാമലീലയിലൂടെ അരുൺ ഗോപി ആ നേട്ടം കൈ വരിച്ചു. ഏകദേശം 60 കോടിയോളം ബിസിനസ് ആണ് എന്ന് നിന്റെ മൊയ്‌ദീൻ നടത്തിയത്. 60 കോടിയോളം തന്നെ ബിസിനസ് നടത്തിയ ഷാഫിയുടെ ടു കൺഡ്രീസ് ആണ് ദിലീപിന്റെ മറ്റൊരു അമ്പതു കോടി ചിത്രം.
നാല് ചിത്രങ്ങൾ അമ്പതു കോടിക്ക് മുകളിൽ ഉള്ള മോഹൻലാൽ ആണ് ലിസ്റ്റിൽ ഒന്നാമൻ. 75 കോടി ബിസിനസ് നടത്തിയ ദൃശ്യം, 170 കോടിയോളം ബിസിനസ് നടത്തിയ വൈശാഖിന്റെ പുലി മുരുകൻ, 70 കോടിയോളം ബിസിനസ് നടത്തിയ പ്രിയദർശന്റെ ഒപ്പം, 58 കോടിയോളം ബിസിനസ് നടത്തിയ ജിബു ജേക്കബിന്റെ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നിവയാണ് ഈ ക്ലബ്ബിൽ ഉള്ള നാല് മോഹൻലാൽ ചിത്രങ്ങൾ. 66 കോടിയോളം ബിസിനസ് നടത്തിയ അൽഫോൻസ് പുത്രന്റെ പ്രേമവുമായി നിവിൻ പോളിയും ക്ലബ്ബിൽ ഇടം പിടിച്ചിട്ടു ഉണ്ട്.
50 കോടി ബിസിനസ് നടത്തിയ ഹനീഫ് അദനിയുടെ ദി ഗ്രേറ്റ് ഫാദറുമായി മമ്മൂട്ടിയും ഈ ലിസ്റ്റിൽ ഉണ്ട് . ജയ് കെ- പ്രിത്വി രാജ് ചിത്രമായ ഇസ്‌റായും അമ്പതു കോടിയോളം ബിസിനസ് നടത്തിയതായി ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ പറയുന്നു.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.