യുവ താരം ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയെ നായകനാക്കി നവാഗതനായ അരുണ്‍വൈഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചെമ്പരത്തി പൂവ് എന്ന ചിത്രം ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യും എന്ന് റിപ്പോർട്ടുകൾ വരുന്നു. നവംബര് 24 നു ആയിരിക്കും ഈ ചിത്രം തീയേറ്ററുകളിൽ എത്തുക എന്നാണ് ഇപ്പോൾ വരുന്ന സൂചനകൾ പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സിനിമ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അദിതി രവി നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ അജു വര്‍ഗ്ഗീസും, ആനന്ദം, ചങ്ക്‌സ് എന്നീ ചിത്രങ്ങളിലൂടെ പോപ്പുലർ ആയ വിശാഖ് നായരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലമാര എന്ന ചിത്രത്തിലൂടെയാണ് അദിതി രവി അരങ്ങേറിയത്. പ്രണവ് മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ ആദിയിലും അദിതി ആണ് നായിക.
ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെയാണ് അസ്‌കർ അലി അരങ്ങേറിയത്. ഈ വർഷം ഓഗസ്റ്റിൽ ആണ് ലാൽ രചിച്ചു ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രം തീയേറ്ററുകളിൽ എത്തിയത്. ലിജോ മോൾ ജോസ് ആയിരുന്നു ഈ ചിത്രത്തിൽ അസ്‌കർ അലിയുടെ നായിക. ഡ്രീംസ് സ്ക്രീൻസിന്റെ ബാനറില്‍ ഭുവനേന്ദ്രന്‍ ,സഖറിയ എന്നിവർ ചേർന്നാണ് ചെമ്പരത്തി പൂവ് എന്ന ചിത്രം നിര്‍മ്മിചിരിക്കുന്നത്. സംഗീതത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്നു ഈ പ്രണയ ചിത്രത്തിൽ 7 ഗാനങ്ങളുണ്ട്. നവാഗതനായ ജിനിൽ ജോസ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് എ.ആര്‍. രാകേഷും റിത്വിക്കുമാണ്. സന്തോഷ് അനിമ ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്.
വിജിലേഷ്, സുധീര്‍ കരമന, ദിനേശ് നായര്‍, സുനില്‍ സുഖത, കോട്ടയം പ്രദീപ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് മോഹൻലാലിൻറെ മാക്സ്‌ലാബ് ആണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.