കന്നഡ സിനിമയിലെ മിന്നും താരമായ രക്ഷിത് ഷെട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് അവൻ ശ്രീമാൻ നാരായണ. കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്ത ട്രെയിലറിലൂടെ മലയാളികൾ ഏറെ ശ്രദ്ധിച്ച ചിത്രമാണ് ഇത്. കന്നഡ കൂടാതെ മറ്റു സൗത്ത് ഇന്ത്യൻ ഭാഷകളിലും റിലീസ് ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം വീണ്ടും ചിത്രത്തിന്റെ അതേ ട്രെയിലറിലൂടെ മലയാളി പ്രേക്ഷകരെ ഞെട്ടിചിരിക്കുകയാണ് എന്ന് പറയാം. അവൻ ശ്രീമാൻ നാരായണയുടെ ട്രെയിലർ മലയാളത്തിന്റെ യുവ താരം നിവിൻ പോളിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലുടെ ആണ് റിലീസ് ചെയ്തത്. ട്രൈലെർ റിലീസ് ആയി ഒറ്റ ദിവസം കൊണ്ട് രണ്ട് മില്യൺ വ്യൂസ് ആണ് നേടിയെടുത്തത്
ഇതിനു മുൻപും മറ്റു ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് നിരവധി സിനിമകൾ എത്തിയിട്ടുണ്ട് എങ്കിലും പ്രേക്ഷക പ്രശംസ നേടിയ അതേ ട്രെയിലറിലൂടെ മലയാളം കണ്ട ഏറ്റവും വലിയ കോണ്ടെസ്റ് ഒരുക്കിയിരിക്കുകയാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. 2.5 ലക്ഷത്തിന്റെ നമ്പർ കോണ്ടെസ്റ്റുമായാണ് അവൻ ശ്രീമാൻ നാരായണയുടെ അണിയറ പ്രവർത്തർ എത്തിയിരിക്കുന്നത്. സിനിമയുടെ ട്രെയിലർ കണ്ടു അതിനൊപ്പം വരുന്ന 5 നമ്പറുകൾ കൂട്ടിച്ചേർത്തു ഒരു കോഡ് നിർമ്മിക്കണം. അങ്ങനെ നിർമിച്ച കോഡ് ഉപയോഗിച്ച് ഈ https://asn.pushkarfilms.com/ വെബ്‌സൈറ്റിൽ കേറി മത്സരിക്കുകയും ചെയ്തു വിജയം നേടിയാൽ ക്യാഷ് പ്രൈസ് പ്രേക്ഷകരെ തേടിയെത്തും.
നായകൻ രക്ഷിത് ഷെട്ടി അദ്ദേഹത്തിന്റെ ട്വിറ്റർ പേജിലൂടെ ഈ കോണ്ടെസ്റ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രം ആക്ഷൻ കോമഡി ആയാണ് ഒരുക്കിയിരിക്കുന്നത്. 1980 കാലഘട്ടങ്ങളിൽ കർണാടകയിലെ ‘അമരാവതി’ എന്ന സാങ്കൽപ്പിക നഗരത്തിലെ അഴിമതിക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ഈ ചിത്രം പറയുന്നത് എന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്നത് . ഷാൻവി ശ്രീവാസ്തവ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ബാലാജി മനോഹർ എന്നിവരാണ് ഈ ചിത്രത്തിന്റെ താര നിരയിൽ ഉള്ള മറ്റഭിനേതാക്കൾ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.