ദളപതി വിജയ്- ലോകേഷ് കനകരാജ് ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. കാശ്മീരിൽ ഷൂട്ടിംഗ് നടക്കുന്ന ഈ ചിത്രത്തിന്റെ അപ്‌ഡേറ്റുകൾക്കായാണ് ആരാധകർ കാത്തിരിക്കുന്നത്. വിജയ്‌യുടെ പുതിയ ചിത്രമായ വാരിസ് റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടാറായതോടെ ദളപതി 67 അപ്‌ഡേറ്റുകൾ വന്നു തുടങ്ങുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഇതിന്റെ താരനിരയെ കുറിച്ച് വരെ ഒട്ടേറെ വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബോളിവുഡ് താരം സഞ്ജയ് ദത്ത് ഇതിൽ വില്ലനായി എത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അതുപോലെ തന്നെ സംവിധായകൻ മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ എന്നിവരും ഇതിലെ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ച് പറഞ്ഞു കഴിഞ്ഞു. തൃഷ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ആക്ഷൻ കിംഗ് അർജുൻ, മലയാള താരങ്ങളായ നിവിൻ പോളി, മാത്യൂസ് തോമസ് എന്നിവരും വേഷമിടുന്നുണ്ട് എന്നാണ് സൂചന.
ഇപ്പോഴിതാ, ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത് കന്നഡ താരം രക്ഷിത് ഷെട്ടിയും ഈ ലോകേഷ് ചിത്രത്തിന്റെ താരനിരയിലേക്ക് എത്തിയേക്കാമെന്നാണ്. ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ തെന്നിന്ത്യ മുഴുവൻ പ്രശസ്‌തനായ താരമാണ് രക്ഷിത് ഷെട്ടി. നേരത്തെ മലയാള താരം പൃഥ്വിരാജ് സുകുമാരനെ ഇതിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ പൃഥ്വിരാജ് മാറിയപ്പോൾ അതിന് പകരമാണ് ആക്ഷൻ കിംഗ് അർജുൻ എത്തിയതെന്നാണ് സൂചന. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത് മലയാള താരം നിവിൻ പോളി പിന്മാറിയേക്കാമെന്നും, ആ വേഷത്തിലേക്കാണ് രക്ഷിത് ഷെട്ടിയെ പരിഗണിക്കുന്നതെന്നുമാണ്. ഏതായാലും സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രത്തിന്റെ താരനിരയുടെ ഒഫീഷ്യൽ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.