സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് അണ്ണാത്തെ. വേതാളം, വിശ്വാസം എന്നീ വമ്പൻ ഹിറ്റുകൾക്കു ശേഷം ശിവ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തു വന്നു കഴിഞ്ഞു. ഗംഭീര സ്വീകരണമാണ് ഈ പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. ദീപാവലി റിലീസ് ആയി നവംബർ നാല് വ്യാഴം ആയിരിക്കും ഈ ചിത്രം പുറത്തു വരിക എന്നും ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പറയുന്നുണ്ട്. ഏതായാലും വമ്പൻ ബോക്സ് ഓഫിസ് പോരാട്ടമാണ് ദീപാവലിക്ക് നടക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാരണം, തല അജിത് നായകനായ എച് വിനോദ് ചിത്രം വലിമയ് കൂടി ദീപാവലി റിലീസ് ആയി എത്തുമെന്നാണ് പറയപ്പെടുന്നത്. നേരത്തെ പേട്ട എന്ന രജനികാന്ത് ചിത്രവും വിശ്വാസം എന്ന അജിത് ചിത്രവും ഒരുമിച്ചു റിലീസ് ചെയ്തപ്പോൾ കൂടുതൽ വലിയ വിജയം നേടിയത് അജിത് ചിത്രമായിരുന്നു. ആ ചിത്രമൊരുക്കിയ ശിവയാണ് ഇത്തവണ രജനികാന്തിനൊപ്പം എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
സൺ പിക്ചേഴ്സ് നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താര, കീർത്തി സുരേഷ്, മീന, ഖുശ്‌ബു സുന്ദർ, പ്രകാശ് രാജ് എന്നിവരും അഭിനയിക്കുന്നുണ്ട്. ഇവർക്കൊപ്പം ബോളിവുഡ് താരം ജാക്കി ഷെറോഫ്, ജഗപതി ബാബു, സൂരി എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഡി ഇമ്മൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് റൂബനും ഇതിനു വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു വെട്രിയും ആണ്. സംവിധായകൻ ശിവ, സവാരി മുത്തു, ആന്റണി ഭാഗ്യരാജ്, ചന്ദ്രൻ പച്ചൈമുത്തു എന്നിവർ ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.