ഈ കഴിഞ്ഞ നവംബർ നാലിന് ആണ് സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ അണ്ണാത്തെ എന്ന ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്തത്. ശിവ സംവിധാനം ചെയ്ത ഈ ചിത്രത്തിന് വമ്പൻ റിലീസ് ആണ് ലഭിച്ചത്. രണ്ടു ദിവസം കൊണ്ട് തന്നെ ആഗോള കളക്ഷൻ ആയി 110 കോടി രൂപയോളമാണ് ഈ ചിത്രം നേടിയെടുത്തത്. സമ്മിശ്ര പ്രതികരണം നേടിയത് കൊണ്ട് തന്നെ തമിഴ്നാട് ഒഴികയുള്ള മാർക്കറ്റിൽ മൂന്നാം ദിനം തൊട്ടു കളക്ഷനിൽ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. എന്നാൽ ഇത്രയും വലിയ റിലീസ് ലഭിച്ചിട്ടും, തമിഴ്‌നാട്ടിൽ ദളപതി വിജയ് സ്ഥാപിച്ച ഒരു റെക്കോർഡ് തകർക്കാൻ സാധിക്കാതെ പോയിരിക്കുകയാണ് സൂപ്പർ സ്റ്റാർ രജനീകാന്തിന്. ആദ്യ ദിനം തമിഴ് നാട്ടിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രം എന്ന റെക്കോർഡ് ആണത്. ദളപതി വിജയ് നായകനായ സർക്കാർ എന്ന ചിത്രത്തിനാണ് ആ റെക്കോർഡ് കൈവശമുള്ളതു.
മുപ്പതു കോടി രൂപയാണ് വിജയ്- എ ആർ മുരുഗദോസ് ചിത്രം സർക്കാർ ആദ്യ ദിനം നേടിയത് എങ്കിൽ വിജയ്- ആറ്റ്ലി ചിത്രം ബിഗിൽ ആദ്യ ദിനം നേടിയത് ഇരുപത്തിയാറര കോടി രൂപയാണ്. വിജയ്- ലോകേഷ് കനകരാജ് ചിത്രമായ മാസ്റ്റർ ഇരുപത്തിയഞ്ചര കോടിയുമായി മൂന്നാമത് നിൽക്കുമ്പോൾ നാലാം സ്ഥാനം മാത്രമാണ് സൂപ്പർ സ്റ്റാർ രജനിയുടെ പുതിയ ചിത്രം നേടിയത്. ഈ ചിത്രത്തിന്റെ ആദ്യ ദിന തമിഴ്നാട് കളക്ഷൻ 24 കോടി രൂപയ്ക്കു മുകളിൽ മാത്രമാണ്. ലേഡി സൂപ്പർ സ്റ്റാർ നയൻ താര, കീർത്തി സുരേഷ്, മീന, ഖുശ്‌ബു സുന്ദർ, പ്രകാശ് രാജ്, സൂരി, ജഗപതി ബാബു, സതീഷ് എന്നിവരും രജനികാന്തിനൊപ്പം അഭിനയിച്ച ഈ ചിത്രം സണ് പിക്ചേഴ്‌സ് ആണ് നിർമ്മിച്ചിരിക്കുന്നത്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.