മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായ രജിഷാ വിജയന്റെ ഏറ്റവും പുതിയ ചിത്രമാണ് വിധു വിൻസെന്റ് സംവിധാനം ചെയ്ത സ്റ്റാൻഡ് അപ്. അധികം വൈകാതെ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ നിമിഷ സജയനും രജിഷയും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, നിർമ്മാതാവ് ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉമേഷ് ഓമനക്കുട്ടൻ ആണ്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് ഓൺലുക്കേഴ്സ് മീഡിയയോട് മനസ്സ് തുറക്കുകയാണ് രജിഷാ വിജയൻ.
വ്യത്യസ്തമായ ഒരു പ്രമേയം ആണ് ചർച്ച ചെയ്യുന്നത് എന്നതാണ് തന്നെ ഈ ചിത്രത്തിലേക്ക് ആകർഷിച്ച ആദ്യ ഘടകം എന്ന് പറയുന്നു രജിഷാ വിജയൻ. സ്റ്റാൻഡ് അപ് കോമഡി ആണ് ഇതിന്റെ കഥാ പശ്ചാത്തലം ആയി വരുന്നത്. തന്റെ കഥാപാത്രവും താൻ ഇതുവരെ ചെയ്തതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു എന്നതിനൊപ്പം തന്നെ താൻ ഈ സമൂഹത്തിൽ പറയണം എന്ന് ആഗ്രഹിച്ച ഒട്ടേറെ കാര്യങ്ങൾ വെളിപ്പെടുത്തുന്ന ചിത്രം കൂടിയാണ് സ്റ്റാൻഡ് അപ് എന്നും ഈ നടി പറഞ്ഞു. സോഷ്യൽ മീഡിയയിൽ വെറും ഹാഷ് ടാഗ് മാത്രം ആയി പോകാതെ വീണ്ടും വീണ്ടും ചർച്ച ചെയ്യപ്പെടണം എന്ന് താൻ വ്യക്തിപരമായി ആഗ്രഹിച്ച ചില കാര്യങ്ങൾ ഈ ചിത്രത്തിലൂടെ സമൂഹത്തിനു മുന്നിലേക്ക് എത്തിക്കുന്നുണ്ട് എന്നാണ് രജിഷാ വിജയൻ വെളിപ്പെടുത്തുന്നത്. വളരെ സീരിയസ് ആയി തന്നെയാണ് അത്തരം വിഷയങ്ങൾ ഈ ചിത്രത്തിലൂടെ ഡീൽ ചെയ്തിരിക്കുന്നത് എന്നും ഈ നടി ഓൺലുക്കേഴ്സിനോട് പറഞ്ഞു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.