സംസ്ഥാന അവാർഡ് ജേതാവായ വിധു വിൻസെന്റ് ഒരുക്കിയ രണ്ടാമത്തെ ചിത്രമായ സ്റ്റാൻഡ് അപ്പ് റിലീസിന് ഒരുങ്ങുകയാണ്. നിമിഷാ സജയനും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം രചിച്ചത്, വിധു വിൻസൻ്റ് സംവിധാനം ചെയ്ത മാൻഹോളിൻ്റെ തിരക്കഥ രചിച്ച ഉമേഷ് ഓമനക്കുട്ടൻ ആണ്. സ്റ്റാൻഡ് അപ് കോമെഡി ചെയ്യുന്ന ഒരു യുവതിയുടേയും അവളുടെ സുഹൃത്തുക്കളുടേയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിൽ വളരെ ശ്കതമായ ഒരു കഥാപാത്രത്തെയാണ് രജിഷ വിജയൻ അവതരിപ്പിക്കുന്നത്. ഈ വർഷം മികച്ച ചിത്രങ്ങളുടെ ഭാഗമായ രജിഷ എത്തുന്നത് ഹാട്രിക് വിജയം സ്വന്തമാക്കാൻ ആണ്. ജൂൺ, ഫൈനൽസ് എന്നീ ചിത്രങ്ങൾക്ക് ശേഷം രജിഷ വിജയം ആവർത്തിക്കും എന്ന് തന്നെയാണ് പ്രേക്ഷകരുടേയും പ്രതീക്ഷ.
ഒട്ടേറെ അംഗീകാരങ്ങൾ നേടിയ മാൻ ഹോൾ എന്ന ചിത്രത്തിന് ശേഷം വിധു വിൻസെന്റ് ഒരുക്കിയ ഈ ചിത്രത്തിന്റെ ട്രൈലെർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നിമിഷ സജയനാണ് ചിത്രത്തില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി എത്തുന്നത്. സ്റ്റാൻഡ് അപ്പ് കോമഡി പശ്ചാത്തലത്തിൽ ആണ് ഈ സിനിമ കഥ പറഞ്ഞിരിക്കുന്നത് എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പുതുമ. ചിത്രത്തിൽ രജിഷ വിജയൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പ്രശസ്ത നിർമ്മാതാവായ ആന്റോ ജോസഫും, സംവിധായകൻ ആയ ബി. ഉണ്ണികൃഷ്ണനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്ത്രീ പക്ഷത്തു നിന്ന് കഥ പറയുന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവഹിച്ചത് മെഗാ സ്റ്റാർ മമ്മൂട്ടി ആയിരുന്നു. അർജുൻ അശോകൻ, സീമ, വെങ്കിടേഷ്, സജിത മഠത്തിൽ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.